അഹമ്മദാബാദ്∙ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏക സിവിൽ കോഡ് എന്നതിലേക്ക് രാജ്യം നീങ്ങുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏക സിവിൽ കോഡ് രാജ്യത്ത് മുൻ വിധിയോടെയുള്ള സമീപനം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏകതാ ദിനത്തിൽ സർദാർ പട്ടേൽ പ്രതിമയിൽ ആദരമർപ്പിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പരാമർശം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റെയും പഴക്കമുള്ള അജണ്ട ജമ്മു കശ്മീരിലെ ജനങ്ങൾ തള്ളിക്കളഞ്ഞു. അവർ ഇന്ത്യൻ ഭരണഘടനയെ, ഇന്ത്യൻ ജനാധിപത്യത്തെ വിജയിപ്പിച്ചിരിക്കുകയാണ്. 70 വർഷമായി നടക്കുന്ന കുപ്രചാരണങ്ങൾ തങ്ങളുടെ വോട്ടുകൊണ്ട് അവസാനിപ്പിച്ചു. ദേശീയ ഐക്യ ദിനമായ ഇന്ന് ഞാൻ ജമ്മു കശ്മീരിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ, ദേശീയ ഐക്യത്തിന് ഭീഷണിയായ നിരവധി പ്രശ്നങ്ങൾ ഇന്ത്യ പരിഹരിച്ചു. ഇന്ത്യയെ ദ്രോഹിക്കുന്നത് ഫലം നൽകില്ലെന്ന് തീവ്രവാദികളുടെ യജമാനന്മാർ ഇപ്പോൾ മനസിലാക്കുന്നു’’ – പ്രധാനമന്ത്രി പറഞ്ഞു.

ADVERTISEMENT

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ നിരവധി വെല്ലുവിളികളെ അഭിമുഖീകരിച്ചു. സംഭാഷണത്തിലൂടെയും വിശ്വാസത്തിലൂടെയും വികസനത്തിലൂടെയും വിഘടനവാദത്തിന്റെ തീജ്വാലകൾ ഞങ്ങൾ കെടുത്തി. ബോഡോ, ബ്രൂ-റിയാങ് കരാറുകൾ സമാധാനവും സ്ഥിരതയും സ്ഥാപിച്ചു. നാഷനൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുരയുടെ ഉടമ്പടി ദീർഘകാലമായി നിലനിന്നിരുന്ന അസ്വസ്ഥതകൾക്ക് വിരാമമിട്ടു. സമാധാനം, വികസനം, സമൃദ്ധി എന്നിവയിലൂടെ ഇന്ത്യ മുന്നേറുകയാണ്. അസമും മേഘാലയയും തമ്മിലുള്ള അതിർത്തി തർക്കം പരിഹരിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചരിത്രം എഴുതപ്പെടുമ്പോൾ, നക്സലിസം എന്ന രോഗത്തെ ഇന്ത്യ എങ്ങനെ പിഴുതെറിഞ്ഞു എന്നതിന് ഒരു അധ്യായം ഉണ്ടാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

കാഴ്ചപ്പാടും ദിശാബോധവും നിശ്ചയദാർഢ്യവുമുള്ള ഒരു ഇന്ത്യ നമ്മുടെ മുന്നിലുണ്ട്. ലോകത്തിന്റെ വലിയ പ്രക്ഷുബ്ധതയ്‌ക്കിടയിൽ അതിവേഗം വികസിക്കുന്നത് സാധാരണമല്ല. യുദ്ധസമയത്ത് ഇന്ത്യ ഒരു വിശ്വബന്ധുവായി ഉയർന്നുവരുന്നത് സാധാരണമല്ല. ലോകത്ത് ഒരു രാജ്യവും മറ്റൊരു രാജ്യവും തമ്മിലുള്ള അകലം വർധിക്കുമ്പോൾ, ലോക രാജ്യങ്ങൾ ഇന്ത്യയോട് അടുക്കുകയാണ്. ഇതൊരു പുതിയ ചരിത്രമാണ്. നിശ്ചയദാർഢ്യത്തോടെ ഇന്ത്യ എങ്ങനെയാണ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതെന്ന് ഇന്ന് ലോകം കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

English Summary:

PM Modi Pushes for "One Nation, One Election" and Uniform Civil Code on Unity Day

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT