ബൈഡന്റെ ‘മാലിന്യ’ പരാമർശം: മാലിന്യ ട്രക്ക് ഓടിച്ച് വോട്ടുറപ്പിക്കാൻ ട്രംപ്; വിയോജിക്കുന്നുവെന്ന് കമല
ഗ്രീൻ ബേ (വിസ്കോൻസെൻ)∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ അനുയായികളെ മാലിന്യങ്ങളെന്നു വിശേഷിപ്പിച്ചത് വോട്ടാക്കി മാറ്റാൻ ട്രംപ്. വിസ്കോൻസെനിലെ ഗ്രീൻ ബേയിൽ കഴിഞ്ഞദിവസം നടന്ന റാലിയിൽ ട്രംപ് ഒരു മാലിന്യ ട്രക്ക് ഓടിച്ചിരുന്നു. പ്രസിഡന്റ് ബൈഡനോടും വൈസ് പ്രസിഡന്റും ട്രംപിന്റെ എതിരാളിയുമായ കമലയോടുമുള്ള ബഹുമാനാർഥമാണ് ഇതെന്നായിരുന്നു ട്രംപിന്റെ മറുപടി.

തന്റെ പേര് രേഖപ്പെടുത്തിയ ബോയിങ് 757 വിമാനത്തിൽനിന്നിറങ്ങിവന്ന ട്രംപ് സമീപം പാർക്ക് ചെയ്തിരുന്ന മാലിന്യ ട്രക്കിനടുത്തെത്തി ഡ്രൈവിങ് സീറ്റിലേക്കു കയറുകയായിരുന്നു. ഈ ട്രക്കിലും ട്രംപിന്റെ പേരുണ്ടായിരുന്നു. വെള്ള ഷർട്ടും റെഡ് ടൈയും ധരിച്ചതിനുമുകളിൽ ഓറഞ്ചും മഞ്ഞയും ചേർന്ന സേഫ്ടി വെസ്റ്റും ട്രംപിനുണ്ടായിരുന്നു. ട്രക്കിന്റെ ക്യാബിനിൽ ഇരുന്ന് ട്രംപ് അഭിമുഖവും നടത്തി.
അതേസമയം, ബൈഡന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നാണ് വൈറ്റ്‌ഹൗസ് വൃത്തങ്ങൾ പ്രതികരിച്ചത്. ആളുകൾ ആർക്കു വോട്ടുചെയ്യുന്നുവെന്നതിനെ അടിസ്ഥാനമാക്കിയുള്ള ഏതു വിമർശനത്തോടും വിയോജിക്കുന്നുവെന്ന് കമല ഹാരിസും പ്രതികരിച്ചു.
കഴിഞ്ഞയാഴ്ച നടന്ന റാലിയിൽ പ്യൂർട്ടോ റിക്കോ ഒഴുകുന്ന മാലിന്യ ദ്വീപ് എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഈ പരാമർശം റിപ്പബ്ലിക്കന്മാർക്ക് വലിയ തിരിച്ചടിയായേക്കുമെന്നു വിലയിരുത്തിയപ്പോഴാണ് ബൈഡന്റെ പരാമർശവും വരുന്നത്. അതേസമയം, പ്യൂർട്ടോ റിക്കോക്കാരോട് മാപ്പു പറയില്ലെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.