ദിവ്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചു, ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കും
കണ്ണൂർ∙ മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ദിവ്യയെ ഇന്ന് വൈകിട്ട് 5 മണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. 2 ദിവസത്തെ കസ്റ്റഡി വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ട് വരെ നിശ്ചയിക്കുകയായിരുന്നു. കേസിൽ കൂടുതലായി ചോദ്യം ചെയ്യണമെന്ന് പ്രത്യേക അന്വേഷണം സംഘം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി.ദിവ്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്ന് വൈകിട്ട് 5 മണി വരെയാണ് ദിവ്യയെ കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെ ദിവ്യയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം പി.പി.ദിവ്യയുടെ ജാമ്യഹർജി ചൊവ്വാഴ്ച തലശ്ശേരി സെഷൻസ് കോടതി പരിഗണിക്കും.
അതിനിടെ ദിവ്യയെ വളരെ രഹസ്യമായാണ് കോടതിയിൽ പൊലീസ് ഹാജരാക്കിയത്. പുറത്തിറങ്ങിയ ദിവ്യയോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും ദിവ്യ പ്രതികരിച്ചില്ല. നേരത്തെ പൊലീസിന് മുന്നിൽ കീഴടങ്ങിയ ദിവ്യയെ പൊലീസ് മൂന്ന് മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ് പി.പി. ദിവ്യയെ ഇന്ന് ചോദ്യം ചെയ്യുക.