വിസ്‌കോൻസിൻ∙ അധികം ആളുകളുണ്ടായിരുന്നില്ല, പക്ഷേ വന്നവരെല്ലാം ഒരേ നിശ്ചയത്തോടെ എത്തിയവർ, നവംബർ 5ന് നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന് വോട്ടുചെയ്യണമെന്ന നിശ്ചയം. അതിൽ പലരും ഒരുപക്ഷേ മുൻകൂർ വോട്ടിങ് സൗകര്യം ഉപയോഗിച്ച് ഇതിനകം തന്നെ കമലയ്ക്കു വോട്ടുകുത്തിയിട്ടുമുണ്ടാകും. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ അധികമൊന്നും സംസാരിച്ചില്ല.

വിസ്‌കോൻസിൻ∙ അധികം ആളുകളുണ്ടായിരുന്നില്ല, പക്ഷേ വന്നവരെല്ലാം ഒരേ നിശ്ചയത്തോടെ എത്തിയവർ, നവംബർ 5ന് നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന് വോട്ടുചെയ്യണമെന്ന നിശ്ചയം. അതിൽ പലരും ഒരുപക്ഷേ മുൻകൂർ വോട്ടിങ് സൗകര്യം ഉപയോഗിച്ച് ഇതിനകം തന്നെ കമലയ്ക്കു വോട്ടുകുത്തിയിട്ടുമുണ്ടാകും. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ അധികമൊന്നും സംസാരിച്ചില്ല. എങ്കിലും നവംബർ 5നു ശേഷം വൈറ്റ് ഹൗസിലുണ്ടാകേണ്ടത് ഡോണൾഡ് ട്രംപല്ല, മറിച്ച് കമല ഹാരിസായിരിക്കണം എന്നതിന്റെ കാരണം അദ്ദേഹം വിശദീകരിച്ചു.
വിസ്കോൻസിനിലെ മിലാവ്കീയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രിസർവേഷൻ ഓഫ് ആഫ്രിക്കൻ–അമേരിക്കൻ മ്യൂസിക് ആൻഡ് ആർട്സിലാണ് കമല അനുയായികളെ അഭിസംബോധന ചെയ്ത് ക്ലിന്റൻ പ്രസംഗിക്കാനെത്തിയത്. എത്തിയവരിൽ കൂടുതലും കറുത്തവർഗക്കാർ. കോൺഗ്രസ് അംഗം ഗ്വെൻ മൂറിനെപ്പോലെ ഏതാനും പ്രാസംഗികർക്കുശേഷം ക്ലിന്റൻ പ്രസംഗപീഠത്തിലെത്തി. ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു കമലയ്ക്കായി പ്രാർഥിച്ചു. പ്രസംഗത്തിനുമപ്പുറം ആളുകളോട് കാര്യങ്ങൾ വിശദീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ക്ലിന്റൻ പറഞ്ഞു. ‘‘നമ്മുടെ രാജ്യത്തിന്റെ ഭാവി വലിയ പ്രതിസന്ധിയിലാണ്. അതു തീരുമാനിക്കപ്പെടുന്നത് ഒരുപക്ഷേ വിസ്കോൻസിനിൽ ആയിരിക്കാം.’’–ക്ലിന്റൻ പറഞ്ഞു. റിപ്പബ്ലിക്കൻ, ഡമോക്രാറ്റിക് പാർട്ടികൾക്ക് തുല്യപിന്തുണയുള്ള ഏഴ് സ്വിങ് സ്റ്റേറ്റുകളിലൊന്നാണ് വിസ്കോൻസിൻ.
‘‘എനിക്കൊന്നും വേണ്ട. ഞാൻ ഒന്നിനു വേണ്ടിയും മത്സരിക്കുന്നില്ല. പക്ഷേ കമലയ്‌ക്കു വേണ്ടി വോട്ടു ചോദിക്കുന്നത് നമ്മുടെ പേരക്കുട്ടിക്കളുടെ ഭാവിക്കു വേണ്ടിയാണ്.’’–യുഎസിന്റെ 42ാം പ്രസിഡന്റ് ജനങ്ങളോട് പറഞ്ഞു. വൈസ് പ്രസിഡന്റിന്റെ പക്കൽ മികച്ചൊരു സാമ്പത്തിക പദ്ധതിയും ആരോഗ്യക്ഷേമ പദ്ധതിയും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നെന്നും ക്ലിന്റൻ പറഞ്ഞു. ട്രംപിനെ കടുത്ത ഭാഷയിൽ വിമർശിക്കാനും ക്ലിന്റൻ മറന്നില്ല.
‘‘നിങ്ങളൊരു ക്രിസ്ത്യൻ പള്ളിയിലോ മുസ്‌ലിം പള്ളിയിലോ സിനഗോഗിലോ ക്ഷേത്രത്തിലോ പോകുമ്പോൾ നന്മയുള്ള ജീവിതത്തിനു വേണ്ട നിയമങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ഒരു പ്രശ്നത്തെ അഭിമുഖീകരിച്ച് അതിനെ അതിജീവിക്കാനുള്ള നല്ല പാഠങ്ങൾ, നമ്മൾ തെറ്റുചെയ്താൽ അതിനെ തുറന്നു സമ്മതിക്കാനും അതിന് പ്രായശ്ചിത്തം ചെയ്യാനുമുള്ള പാഠം. നമ്മുടെ സമൂഹത്തെ വളരാനും പരിവർത്തനപ്പെടാനും അതേസമയം നമ്മുടെ അടിസ്ഥാന മൂല്യങ്ങളോട് വിശ്വസ്തരായിരിക്കാനും നമ്മളെ പ്രാപ്തരാക്കുന്ന ആ നിയമങ്ങളും നമ്മുക്കറിയാം. എന്നാൽ ട്രംപ് ഇതിലൊന്നും വിശ്വസിക്കുന്നില്ല.’’–ക്ലിന്റൻ പറഞ്ഞു.
2020ലെ തോൽവി ട്രംപ് അംഗീകരിച്ചിരുന്നില്ലെന്നും ക്ലിന്റൻ പറഞ്ഞു. ‘‘കമല ഹാരിസായിരുന്നു മുൻ പ്രസിഡന്റെങ്കിൽ അവർ മോശമാണെന്ന് കരുതി നിങ്ങൾ അവർക്കെതിരെ വോട്ടു ചെയ്തിരുന്നെങ്കിൽ എനിക്കുറപ്പുണ്ട്. അവർ നിങ്ങളുടെ അഭിപ്രായത്തെ മാനിക്കും. അതൊരു വലിയ കാര്യമാണ്. ആരെയാണ് നിങ്ങൾ വിശ്വസിക്കാൻ പോകുന്നത്. എന്നെയോ നുണ പറയുന്ന നിങ്ങളുടെ കണ്ണുകളെയോ ? ഇതു കേൾക്കുമ്പോൾ തന്നെ നമുക്ക് ചിരി വരും കാരണം അതൊരു മണ്ടൻ ചോദ്യമാണെന്ന് നമുക്കറിയാം.
പരിപാടിക്കെത്തിയ ചിലരോട് ചോദിച്ചപ്പോൾ കമലയെ പിന്തുണയ്ക്കാൻ പലർക്കും പല കാരണങ്ങളാണുണ്ടായിരുന്നത്. വർഷങ്ങൾക്കു മുൻപ് പാർട്ടികൾക്ക് മാറി മാറി വോട്ടുചെയ്തിരുന്ന സ്റ്റൈസി മൗ ഇപ്പോൾ കമലയെയാണ് പിന്തുണയ്ക്കുന്നത്.
‘‘സ്ത്രീകൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും താൻ അവരുടെ സംരക്ഷകനാകുമെന്നാണ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്. എന്നാൽ സ്ത്രീകൾ കമലയ്ക്കാണ് വോട്ടുചെയ്യാൻ പോകുന്നത്. ജനാധിപത്യത്തെച്ചൊല്ലിയുള്ള ഭയമാണ് അതിനുള്ള പ്രധാന കാരണം. പിന്നീട് സ്ത്രീകളുടെ അവകാശത്തെ കുറിച്ചുള്ള ഭയവും. ബലാത്സംഗത്തിനും പീഡനത്തിനും ഇരയായിട്ടും ഗർഭച്ഛിദ്രത്തിന് അവകാശമില്ലാത്തതിനാൽ 17 സംസ്ഥാനങ്ങളിലെ സ്ത്രീകൾ മരണത്തിനു കീഴടങ്ങുന്നത് നമ്മൾ കാണുന്നുണ്ട്. ട്രംപ് ജയിച്ചാൽ യുഎസ് മുഴുവൻ ഇതേ വിധിയാകും.
എന്റെ മകൾക്കു വേണ്ടിയാണ് ഞാൻ ഈ വോട്ടു ചെയ്യുന്നത്. എൽജിബിടിക്യു സമൂഹത്തിനു വേണ്ടിയാണ് എന്റെ ഈ വോട്ട്. 1.2 കോടി കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുമെന്ന് അഞ്ച് മിനിറ്റു മുൻപ് ട്രംപ് പറയുന്നത് കേൾക്കേണ്ടി വന്നതുകൊണ്ടു കൂടിയാണ് ഞാൻ കമലയ്ക്ക് വോട്ടു ചെയ്യുന്നത്.–സ്റ്റൈസി പറഞ്ഞു.
സ്റ്റൈസിയുടെ അരികിലിരുന്ന ലൗറയ്ക്കും ഇതേ കാര്യങ്ങൾ തന്നെയാണ് പറയാനുണ്ടായിരുന്നത്. സമ്പദ് വ്യവസ്ഥ, വ്യക്തിപരമായ സ്വാതന്ത്ര്യം, പ്രത്യുൽപാദന അവകാശങ്ങൾ എന്നിവയാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയങ്ങളെന്ന് ലൗറ പറഞ്ഞു.