പുത്തൻകുരിശ് (എറണാകുളം)∙ യാക്കോബായ സുറിയാനി സഭയ്ക്കായി താൻ പടുത്തുയർത്തിയ ആസ്ഥാനത്തേക്ക് അന്ത്യവിശ്രമത്തിനായി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായെത്തി. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ എത്തിച്ച ഭൗതികദേഹം ദർശിക്കാൻ ഒട്ടേറെ വിശ്വാസികളാണ് എത്തിയിരിക്കുന്നത്. കോതമംഗലം വലിയ പള്ളിയിൽനിന്ന് വൈകിട്ട് നാലു മണിക്കാരംഭിച്ച വിലാപയാത്ര നാല് മണിക്കൂറുകൾ കൊണ്ട് 32 കി.മീ പിന്നിട്ട് പുത്തൻകുരിശ് ടൗണിലും പിന്നീട് ഒരു മണിക്കൂറു കൊണ്ട് സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലുമെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തൻകുരിശ് (എറണാകുളം)∙ യാക്കോബായ സുറിയാനി സഭയ്ക്കായി താൻ പടുത്തുയർത്തിയ ആസ്ഥാനത്തേക്ക് അന്ത്യവിശ്രമത്തിനായി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായെത്തി. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ എത്തിച്ച ഭൗതികദേഹം ദർശിക്കാൻ ഒട്ടേറെ വിശ്വാസികളാണ് എത്തിയിരിക്കുന്നത്. കോതമംഗലം വലിയ പള്ളിയിൽനിന്ന് വൈകിട്ട് നാലു മണിക്കാരംഭിച്ച വിലാപയാത്ര നാല് മണിക്കൂറുകൾ കൊണ്ട് 32 കി.മീ പിന്നിട്ട് പുത്തൻകുരിശ് ടൗണിലും പിന്നീട് ഒരു മണിക്കൂറു കൊണ്ട് സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലുമെത്തി. ഇടയ്ക്ക് പുത്തൻകുരിശിൽ പെയ്ത മഴയും യാത്ര വൈകാൻ കാരണമായി. ആയിരക്കണക്കിന് വിശ്വാസികളാണ് ശ്രേഷ്ഠ ബാവായ്ക്ക് അന്ത്യാഭിവാദ്യമർപ്പിക്കാൻ വഴിനീളെ കാത്തുനിന്നത്.

തന്നെ കബറടക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ച സ്ഥലത്തു തന്നെയാണ് ശ്രേഷ്ഠ ബാവായ്ക്ക് അന്ത്യവിശ്രമത്തിന് സ്ഥലമൊരുക്കിയിട്ടുള്ളത്. സെന്റ് അത്തനേഷ്യസ് കത്തീഡ്രലിന്റെ മദ്ബഹയോട് ചേർന്നാണ് ബാവായ്ക്കുള്ള കല്ലറ ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ആരംഭിക്കുന്ന സംസ്കാര ചടങ്ങിന്റെ സമാപന ചടങ്ങുകൾ അഞ്ചുമണിയോടെ അവസാനിക്കും എന്നാണ് കരുതുന്നത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച രാവിലെ 11 മണിയോടെ പുത്തൻകുരിശിലെ സഭാ ആസ്ഥാനത്തെത്തും. ഗവർണർമാർ, കേന്ദ്രമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റു സഭാധ്യക്ഷന്മാർ, സമുദായ നേതാക്കളെല്ലാം ഇന്നും നാളെയുമായി കാതോലിക്കാ ബാവയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നുണ്ട്.

ADVERTISEMENT

കബറടക്ക ശുശ്രൂഷയുടെ പ്രാരംഭ ചടങ്ങുകൾ ഇന്നു രാവിലെ കോതമംഗലം ചെറിയ പള്ളിയിൽ ആരംഭിച്ചിരുന്നു. സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസിന്റെ നേതൃത്വത്തിലാണ് ശുശ്രൂഷകൾ നടന്നത്. കോതമംഗലം ചെറിയ പള്ളിയില്‍ പുലർച്ചെ 3.30ഓടെ എത്തിച്ച ശ്രേഷ്ഠ ബാവയുടെ ഭൗതിക ശരീരം കാണാൻ ആയിരക്കണക്കിന് വിശ്വാസികളാണ് കോതമംഗലം ചെറിയ പള്ളിയിലേക്ക് ഒഴുകിയെത്തിയത്. ഒരു മണിയോടെ വലിയ പള്ളിയിലേക്ക് ഭൗതികശരീരം കൊണ്ടുപോയി.

ബാവായുടെ കബറടക്കത്തിന് ശേഷം നടക്കുന്ന 40–ാം ദിവസത്തെ ചടങ്ങിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവാ പങ്കെടുക്കും. പശ്ചിമേഷ്യയിലെ സംഘർഷം സാഹചര്യം കാരണം കബറടക്ക ശുശ്രൂഷയ്ക്ക് പാത്രീയാർക്കീസ് ബാവയ്ക്ക് എത്താൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധികളായി യുഎസിലേയും യൂറോപ്പിലേയും ആർച്ച് ബിഷപ്പുമാർ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുക്കും. ഇവർ ശനിയാഴ്ച രാവിലെ പുത്തൻകുരിശിൽ എത്തും. ഇന്നു ചേർന്ന സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ യോഗത്തിനു ശേഷം സഭാ അധികാരികളാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ കോതമംഗലം ചെറിയ പള്ളിയിൽ നടന്ന കുർബാനയ്ക്ക് ശേഷം, സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിങ് കമ്മിറ്റിയുടെയും സംയുക്ത യോഗം ചേർന്നിരുന്നു.

English Summary:

Catholicos Baselios Thomas I: Funeral Arrangements