കൊച്ചി ∙ ആലുവയ്ക്കടുത്ത് എടത്തല പഞ്ചായത്തില്‍ സുരക്ഷാ മേഖലയിൽ പി.വി.അന്‍വര്‍ എംഎല്‍എയുടെ പേരിലുള്ള ഏഴുനില കെട്ടിടം അനുമതിയില്ലാതെ നിര്‍മിച്ചതാണെന്നും ഇത് പൊളിച്ചുനീക്കണമെന്നുമുള്ള ഹർജിയില്‍ മറുപടി നല്‍കാന്‍ പി.വി.അന്‍വറിനും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും ഹൈക്കോടതിയുടെ അന്ത്യശാസനം. അവസാന അവസരമായി മൂന്നാഴ്ചയ്ക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് നിര്‍ദേശം നല്‍കിയത്. സാമൂഹ്യപ്രവര്‍ത്തകനായ കെ.വി.ഷാജി നൽകിയ ഹർജിയിലാണ് കോടതി നിർദേശം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ആലുവയ്ക്കടുത്ത് എടത്തല പഞ്ചായത്തില്‍ സുരക്ഷാ മേഖലയിൽ പി.വി.അന്‍വര്‍ എംഎല്‍എയുടെ പേരിലുള്ള ഏഴുനില കെട്ടിടം  അനുമതിയില്ലാതെ നിര്‍മിച്ചതാണെന്നും ഇത് പൊളിച്ചുനീക്കണമെന്നുമുള്ള ഹർജിയില്‍ മറുപടി നല്‍കാന്‍ പി.വി.അന്‍വറിനും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും ഹൈക്കോടതിയുടെ അന്ത്യശാസനം. അവസാന അവസരമായി മൂന്നാഴ്ചയ്ക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് നിര്‍ദേശം നല്‍കിയത്. സാമൂഹ്യപ്രവര്‍ത്തകനായ കെ.വി.ഷാജി നൽകിയ ഹർജിയിലാണ് കോടതി നിർദേശം. നേരത്തെ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി മൂന്നാഴ്ച സമയം അനുവദിച്ചിരുന്നെങ്കിലും ഇരുകൂട്ടരും ഇത് സമർപ്പിക്കാതിരുന്നതോടെയാണ് കോടതി അന്ത്യശാസനം നല്‍കിയത്. കേസ് ഡിസംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും.

ന്യൂഡല്‍ഹിയിലെ കടാശ്വാസ കമ്മിഷന്‍ 2006 സെപ്റ്റംബർ 18ന് നടത്തിയ ലേലത്തിലാണ് പി.വി.അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 99 വര്‍ഷത്തെ പാട്ടത്തിന് ഏഴുനില കെട്ടിടം ഉള്‍പ്പെടുന്ന 11.46 ഏക്കര്‍ ഭൂമി സ്വന്തമാക്കിയത് എന്ന് ഹർജിയിൽ പറയുന്നു. അനുമതിയില്ലാത്ത കെട്ടിടനിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് എടത്തല പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നല്‍കിയിട്ടും അതു പരിഗണിക്കാതെയാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത് എന്നും ഹർജിയിൽ പറയുന്നു.

ADVERTISEMENT

ഡിജെ പാര്‍ട്ടിയടക്കം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഈ കെട്ടിടത്തില്‍ നടക്കുന്നതായും ഹർജിയില്‍ ആരോപിക്കുന്നു. 2018 ഡിസംബര്‍ എട്ടിന് രാത്രി പതിനൊന്നരയ്ക്ക് ഈ കെട്ടിടത്തില്‍ ആലുവ എക്‌സൈസ് സിഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി ഇവിടെ നിന്നും 19 ലീറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യ മദ്യമടക്കം അഞ്ചു പേരെ അറസ്റ്റു ചെയ്തിരുന്നു. എന്നാൽ കെട്ടിട ഉടമയായ അൻവറിനെയോ കെട്ടിടത്തിന്റെ നടത്തിപ്പുകാരനെയോ കേസിൽ പ്രതിയാക്കിയില്ല.  ഇക്കാര്യങ്ങളെല്ലാം ചൂണ്ടികാട്ടി അനധികൃത കെട്ടിടം പൊളിക്കാന്‍ താൻ എറണാകുളം ജില്ലാ കലക്ടര്‍ക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു എന്ന് ഹർജിക്കാരൻ പറയുന്നു. ഇതു പരിഗണിക്കാതിരുന്നതോടെയാണ് നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

English Summary:

Kerala high court issues ultimatum to MLA PV Anvar over alleged illegal building

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT