കോഴിക്കോട് ∙ വയനാട്ടിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ച് 3 മാസം കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് നൽകേണ്ടത് എല്ലാം കൊടുത്തു തീർ‍ക്കാൻ അധികൃതർക്കായിട്ടില്ലെന്ന് ടി.സിദ്ദീഖ് എംഎൽഎ. ദുരന്തം സംഭവിച്ചതിനു പിന്നാലെ, എന്തു പ്രകോപനം ഉണ്ടായാലും വിഷയത്തില്‍ രാഷ്ട്രീയം കലരാൻ അനുവദിക്കില്ലെന്ന്

കോഴിക്കോട് ∙ വയനാട്ടിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ച് 3 മാസം കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് നൽകേണ്ടത് എല്ലാം കൊടുത്തു തീർ‍ക്കാൻ അധികൃതർക്കായിട്ടില്ലെന്ന് ടി.സിദ്ദീഖ് എംഎൽഎ. ദുരന്തം സംഭവിച്ചതിനു പിന്നാലെ, എന്തു പ്രകോപനം ഉണ്ടായാലും വിഷയത്തില്‍ രാഷ്ട്രീയം കലരാൻ അനുവദിക്കില്ലെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ വയനാട്ടിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ച് 3 മാസം കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് നൽകേണ്ടത് എല്ലാം കൊടുത്തു തീർ‍ക്കാൻ അധികൃതർക്കായിട്ടില്ലെന്ന് ടി.സിദ്ദീഖ് എംഎൽഎ. ദുരന്തം സംഭവിച്ചതിനു പിന്നാലെ, എന്തു പ്രകോപനം ഉണ്ടായാലും വിഷയത്തില്‍ രാഷ്ട്രീയം കലരാൻ അനുവദിക്കില്ലെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ വയനാട്ടിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ച് 3 മാസം കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് നൽകേണ്ടത് എല്ലാം കൊടുത്തു തീർ‍ക്കാൻ അധികൃതർക്കായിട്ടില്ലെന്ന് ടി.സിദ്ദീഖ് എംഎൽഎ. ദുരന്തം സംഭവിച്ചതിനു പിന്നാലെ, എന്തു പ്രകോപനം ഉണ്ടായാലും വിഷയത്തില്‍ രാഷ്ട്രീയം കലരാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചതാണ്. പക്ഷേ ഇപ്പോൾ കാര്യങ്ങള്‍ എത്തിനിൽക്കുന്നത് അത്തരമൊരു അവസ്ഥയിലല്ലെന്നും സിദ്ദീഖ് പറഞ്ഞു. മലയാള മനോരമ ഹോർത്തൂസിൽ ‘വയനാട്: ദുരന്തഭൂമിയുടെ ശബ്ദം’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഉറ്റവരെ നഷ്ടപ്പെട്ടവർ ഏറെയാണ്. അവരെല്ലാം സ്വന്തം നാട്ടില്‍നിന്ന് പറിച്ചുനടപ്പെട്ടിരിക്കുന്നു. പലരും മെന്റൽ ട്രോമയിലാണ്. പുനരധിവസിപ്പിക്കേണ്ടവരുടെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാനായിട്ടില്ല. പുനരധിവാസം പൂർത്തിയാകുന്നതു വരെ നമ്മുടെ ശ്രമങ്ങളെല്ലാം കൃത്യമായിത്തന്നെ മുന്നോട്ടു പോകേണ്ടതുണ്ട്. എല്ലാ പ്രശ്നങ്ങളും പൂർണമായി പരിഹരിക്കപ്പെടണം. ദുരന്തബാധിതരിൽ പലർക്കും പല പ്രശ്നങ്ങളാണ്. മരുന്ന് ഉപയോഗിക്കുന്നവർക്ക് ഫ്രിജ് ഇല്ലാത്ത പ്രശ്നമുണ്ട്. നിത്യരോഗികളും കാന്‍സർ ബാധിതരും കിടപ്പുരോഗികളുമുണ്ട്. പല വിദ്യാർഥികൾക്കും ഉന്നതവിദ്യാഭ്യാസത്തിന് ഫീസ് അടയ്ക്കാനായിട്ടില്ല. 

ADVERTISEMENT

ദുരന്തപ്രദേശത്തു കൂടെ ഇടയ്ക്കു നടക്കാൻ പോകാറുണ്ട്. അത്തരം യാത്രകളിൽ ഒരുപാട് പേരെ കാണാറുണ്ട്, അവരുടെ പരാതികളെല്ലാം ശേഖരിച്ച് അധികൃതരെ അറിയിക്കും. പലരും സഹായം തേടുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം നടത്തുന്ന 98 കുട്ടികളുടെ വിവരങ്ങൾ സർവേ നടത്തി ശേഖരിച്ചു. ഇത്തരം കാര്യങ്ങൾ ൈകകാര്യം ചെയ്യാൻ ഓഫിസിൽ 8 പേരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കുട്ടികളുടെ പഠനത്തിനുള്ള പണം നൽകാമെന്ന് സ്പോൺസർമാർ തത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിൽ പ്രശ്ങ്ങൾ കണ്ടെത്തി പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തയാറാകണം. 

നിലവിൽ പുനരധിവാസത്തിന് സ്ഥലം കണ്ടെത്തി. അതുപക്ഷേ കോടതിയിൽ എത്തിയിരിക്കുകയാണ്. ദുരന്തം വരാതെ നോക്കുന്നതിൽ പാളിച്ച സംഭവിച്ചു. ഇത്തരമൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ നോക്കണം. അതിനു സഹായിക്കുന്ന മഴക്കണക്കിന്റെ ഉൾപ്പെടെ ഡേറ്റ ലഭിക്കണമെങ്കിൽ പോലും കാശ് കൊടുക്കേണ്ട അവസ്ഥയാണ്. ഡേറ്റ റിസർച് നടത്തുന്നവർക്ക് അതു കിട്ടുന്നില്ല. നാസ പോലും ഡേറ്റ നല്‍കുമ്പോൾ ഐഎസ്ആർഒയിൽനിന്ന് വിവരം കിട്ടുന്നില്ല. ഇത്രയേറെ കാലാവസ്ഥാ വെല്ലുവിളിയുള്ള പ്രദേശത്ത് ഒരു മഴമാപിനി സ്ഥാപിക്കാൻ പോലും കേന്ദ്ര– സംസ്ഥാന സർക്കാരുകൾ തയാറായിട്ടില്ല. കാലാവസ്ഥാ മുന്നറിയിപ്പിന്റെ കാര്യത്തിൽ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി കൊണ്ടു വരാൻ ശ്രമിക്കണം. കേരളത്തിന്റെ ഭാവി കാലാവസ്ഥാ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള നീക്കം വയനാട്ടിൽനിന്നു തുടങ്ങണം’’– സിദ്ദീഖ് പറഞ്ഞു.

ADVERTISEMENT

ലോറി സഹിതം കാണാതായ മലയാളി അർജുനു വേണ്ടി കർണാടകയിൽ 72 ദിവസം തിരച്ചിൽ നടത്തിയപ്പോൾ വയനാട്ടിൽ ശരീരഭാഗങ്ങൾക്കായുള്ള തിരച്ചിൽ നിർത്തിയതിനെപ്പറ്റിയും ചർച്ചയിൽ അഭിപ്രായങ്ങളുയർന്നു. മുണ്ടക്കൈ ദുരന്തത്തിൽ കാണാതായ 47 പേരുടെ വിവരങ്ങൾ ഇപ്പോഴും അറിയില്ലെന്ന് സിദ്ദീഖ് വ്യക്തമാക്കി. സൂചിപ്പാറ മുതൽ മുണ്ടേരി ഫാം വരെ തിരച്ചിലിന് വേണ്ടി പ്രത്യേക ദൗത്യം വേണം. ശരീരഭാഗങ്ങൾ കിട്ടിക്കൊണ്ടിരിക്കെ എന്തുകൊണ്ട് തിരച്ചിൽ നിർത്തി എന്നതിന് സർക്കാർ ഉത്തരം പറയണം. സർക്കാർ നിർത്തിയപ്പോൾ സ്വന്തം നിലയ്ക്ക് ഞങ്ങൾ തിരച്ചിൽ നടത്തിയിരുന്നു. അന്ന് 5 ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. 

നഖമാണ് കിട്ടിയതെങ്കിൽ പോലും എല്ലാതരം പ്രാർഥനയും നടത്തിയാണ് അടക്കുന്നത്. ഓഗസ്റ്റ് 13 വരെ കൃത്യമായി തിരച്ചിൽ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത പ്രദേശം സന്ദർശിക്കുന്നതിന്റെ തലേന്ന് എല്ലാ തിരച്ചിലും നിന്നു. പിന്നീട് പലരെയും കണ്ടു പറഞ്ഞു. മന്ത്രിമാരെ കണ്ടു. തിരച്ചിൽ തുടരാമെന്നാണ് അവരെല്ലാം പറഞ്ഞത്. ഒന്നും നടന്നില്ല. ഇനി ശരീരഭാഗങ്ങളിൽ ഡിഎൻഎ ടെസ്റ്റ് നടത്തിയിട്ട് കാര്യമില്ലെങ്കിൽ അക്കാര്യം ജനങ്ങളെ കൃത്യമായി ബോധിപ്പിക്കണമെന്നും സിദ്ദീഖ് പറഞ്ഞു. ഇനിയും തിരച്ചിൽ തുടരണമെന്ന് മേപ്പാടി പഞ്ചായത്ത് വാർഡ് അംഗം സി.കെ.നൂറുദ്ദീനും അഭിപ്രായപ്പെട്ടു. ശരീര ഭാഗങ്ങൾ കിട്ടിയാൽ പോലും ആശ്വസിക്കുന്ന കുടുംബങ്ങൾ ഏറെയുണ്ടെന്നും ഇനിയും അവരെ ദ്രോഹിക്കരുതെന്നും കൊലയ്ക്കു കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/

English Summary:

T Siddique mla about Wayanad disaster relief