അശ്വിനികുമാർ വധക്കേസ്: മൂന്നാംപ്രതി മർഷൂക്ക് കുറ്റക്കാരൻ, 13 പ്രതികളെ വെറുതെ വിട്ടു
തലശ്ശേരി∙ ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ആധ്യാത്മിക പ്രഭാഷകനും ആർഎസ്എസ് നേതാവുമായ അശ്വിനികുമാർ വധക്കേസിൽ മൂന്നാംപ്രതി ചാവശ്ശേരി സ്വദേശി എം.വി.മർഷൂക്ക് കുറ്റക്കാരനെന്ന് കോടതി. എൻഡിഎഫ് പ്രവർത്തകരായ കേസിലെ മറ്റു 13 പ്രതികളെയും തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു. ശിക്ഷ ഈ മാസം 14ന് വിധിക്കും.

കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ‘വളരെ വൈകിയെങ്കിലും നീതി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നിർഭാഗ്യകരമായ വിധിയാണ് ഉണ്ടായത്. നീതികിട്ടുംവരെ അപ്പീലുമായി പോകും.’-പ്രോസിക്യൂഷൻ പറഞ്ഞു.
2005 മാർച്ച് 10ന് രാവിലെ 10.15നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽനിന്നു പേരാവൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന അശ്വിനികുമാറിനെ ഇരിട്ടി പയഞ്ചേരി മുക്കിൽ ബസ് തടഞ്ഞുനിർത്തി കൊലപ്പെടുത്തുകയായിരുന്നു. വിചാരണ ആറുവർഷത്തോളം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് വിധി വന്നത്.
അശ്വിനികുമാറിന് നീതി ലഭിച്ചില്ലെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തുകളിച്ചു. കേസ് എൻഐഎയ്ക്ക് വിടണമെന്ന ആവശ്യം സർക്കാർ നിരാകരിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു.