വലിയ ഇടയന് കണ്ണീരോടെ യാത്രാമൊഴി; ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറടക്കം പൂർത്തിയായി
പുത്തൻകുരിശ് (എറണാകുളം) ∙ യാക്കോബായ സുറിയാനി സഭയുടെ നാഥനും വഴികാട്ടിയുമായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്ക് കണ്ണീരോടെ വിടചൊല്ലി വിശ്വാസിസമൂഹം. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന കബറടക്ക ശുശ്രൂഷകൾക്കു ശേഷം മദ്ബഹായുടെ വലത് ഭാഗത്ത് പ്രത്യേകം തയാറാക്കിയ കല്ലറയിൽ ഭൗതികദേഹം സംസ്കരിച്ചു

പുത്തൻകുരിശ് (എറണാകുളം) ∙ യാക്കോബായ സുറിയാനി സഭയുടെ നാഥനും വഴികാട്ടിയുമായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്ക് കണ്ണീരോടെ വിടചൊല്ലി വിശ്വാസിസമൂഹം. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന കബറടക്ക ശുശ്രൂഷകൾക്കു ശേഷം മദ്ബഹായുടെ വലത് ഭാഗത്ത് പ്രത്യേകം തയാറാക്കിയ കല്ലറയിൽ ഭൗതികദേഹം സംസ്കരിച്ചു. യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായ അമേരിക്കൻ ആർച്ച് ബിഷപ് മാർ ദിവന്നാസിയോസ് ജോൺ കവാക്, യുകെ ആർച്ച് ബിഷപ് മാർ അത്തനാസിയോസ് തോമ ഡേവിഡ്, മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷനും മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവർ കബറടക്ക ശുശ്രൂഷകൾക്കു മുഖ്യ കാർമികത്വം വഹിച്ചു.
ഇന്നു രാവിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിലെ കുർബാനയ്ക്കു ശേഷമാണ് പൊതുദർശനം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ, നടൻ മമ്മൂട്ടി, ശശി തരൂർ എംപി, മന്ത്രി വി.എൻ.വാസവൻ തുടങ്ങി നിരവധിപേർ ശ്രേഷ്ഠ ബാവായ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. ബാവായുടെ വിൽപത്രം ഇതിനിടെ വായിച്ചു. മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് തന്റെ പിൻഗാമിയാകണമെന്നാണ് വിൽപത്രത്തിൽ ശ്രേഷ്ഠ ബാവാ വ്യക്തമാക്കിയിരിക്കുന്നത്. താൻ ധരിച്ച സ്വർണവും ഉപയോഗിച്ച വാഹനവും ബാങ്ക് അക്കൗണ്ടിലുള്ള നിക്ഷേപവും പള്ളികൾ നഷ്ടപ്പെട്ട ഇടവകകളിലെ വിശ്വാസികളുടെ ആരാധനയ്ക്ക് സൗകര്യമൊരുക്കാൻ ഉപയോഗിക്കണമെന്നു ബാവാ വിൽപത്രത്തിൽ വ്യക്തമാക്കി. നാലു മണിയോടു കൂടിയാണ് കബറടക്ക ശുശ്രൂഷയുടെ സമാപനക്രമം ആരംഭിച്ചത്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ നൽകിയ ശേഷം താൻ തന്നെ പണി കഴിപ്പിച്ച മാർ അത്തനേഷ്യസ് കത്തീഡ്രലിലെ മദ്ബഹായോട് ശ്രേഷ്ഠ ഇടയൻ വിടചൊല്ലി. അഞ്ചരയോടു കൂടി കബറടക്ക ശുശ്രൂഷകൾ പൂർത്തിയായി.
ഇന്നലെ രാത്രി ഒൻപതു മണിയോടു കൂടിയാണ് ബാവായുടെ ഭൗതികദേഹം കോതമംഗലത്തുനിന്നു വിലാപയാത്രയായി പുത്തൻകുരിശിൽ എത്തിച്ചത്. പ്രവൃത്തി മണ്ഡലമായിരുന്ന കോതമംഗലത്തും ജന്മസ്ഥലവും സഭാ ആസ്ഥാനവുമായ പുത്തൻകുരിശിലേക്കുള്ള വിലാപയാത്രയിലെയും ജനപങ്കാളിത്തം ബാവായ്ക്കുള്ള സ്നേഹാഞ്ജലിയായി. കോതമംഗലം മാർ തോമൻ ചെറിയ പള്ളിയിൽ കബറടക്ക ശുശ്രൂഷയുടെ ആദ്യ 2 ക്രമങ്ങൾ പൂർത്തീകരിച്ചിരുന്നു. മൂന്നാമത്തെ ക്രമം വലിയ പള്ളിയിലും നടന്നു. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിച്ച ശേഷം രാത്രി നാലും അഞ്ചും ക്രമങ്ങൾ നടന്നു. ഇന്നു രാവിലെ കുർബാനയ്ക്കു പിന്നാലെ 3 ക്രമങ്ങൾ നടന്നു.