അയൺ ഡോമിനു പുറമേ ഇനി അയൺ ബീമും; പുത്തൻ പ്രതിരോധ സംവിധാനവുമായി ഇസ്രയേൽ
ജറുസലം∙ ലേസർ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ‘അയൺ ബീം’ പ്രതിരോധ സംവിധാനം അടുത്ത വർഷത്തോടെ ഇസ്രയേൽ സൈന്യത്തിന്റെ ഭാഗമാകുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ. ഇപ്പോഴുള്ള പ്രതിരോധ സംവിധാനമായ അയൺ ഡോമിനു പുറമേയാണ് അയൺ ബീം സംവിധാനം വികസിപ്പിക്കുന്നത്. മിസൈലുകൾ, ഡ്രോണുകൾ, റോക്കറ്റുകൾ അടക്കമുള്ളവ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാനാണ് അയൺ ബീം വികസിപ്പിക്കുന്നത്.

ജറുസലം∙ ലേസർ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ‘അയൺ ബീം’ പ്രതിരോധ സംവിധാനം അടുത്ത വർഷത്തോടെ ഇസ്രയേൽ സൈന്യത്തിന്റെ ഭാഗമാകുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ. ഇപ്പോഴുള്ള പ്രതിരോധ സംവിധാനമായ അയൺ ഡോമിനു പുറമേയാണ് അയൺ ബീം സംവിധാനം വികസിപ്പിക്കുന്നത്. മിസൈലുകൾ, ഡ്രോണുകൾ, റോക്കറ്റുകൾ അടക്കമുള്ളവ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാനാണ് അയൺ ബീം വികസിപ്പിക്കുന്നത്. ഈ പ്രതിരോധ സംവിധാനം വികസിപ്പിക്കാൻ ഇസ്രയേൽ സ്വന്തം രാജ്യത്തെ കമ്പനികളിൽ 500 മില്യൺ ഡോളർ നിക്ഷേപം നടത്തിയതായി മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു.
ഇറാന്റെ മിസൈലുകളും ഡ്രോണുകളും ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം വികസിപ്പിക്കുന്നത്. 2021ൽ അയൺ ബീം പ്രതിരോധ സംവിധാനത്തിന്റെ മാതൃക വികസിപ്പിച്ചിരുന്നു. പുതിയ പ്രതിരോധ സംവിധാനം ഇസ്രയേലിന്റെ സൈന്യത്തെ ശക്തിപ്പെടുത്തുമെന്ന് സൈനിക വിദഗ്ധർ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു.
വളരെ ശക്തിയേറിയ ലേസർ സംവിധാനം ഉപയോഗിച്ച് ശത്രുവിന്റെ ആയുധങ്ങളെ നശിപ്പിക്കുകയാണ് അയൺ ബീം ചെയ്യുന്നത്. നിലവിലുള്ള പ്രതിരോധ സംവിധാനമായ അയൺ ഡോം, റഡാർ ഉപയോഗിച്ച് ശത്രുവിന്റെ ആയുധങ്ങളെ കണ്ടെത്തി മിസൈലുകള്‍ ഉപയോഗിച്ച് തകർക്കുകയാണ് ചെയ്യുന്നത്. പുതിയ സംവിധാനം അയൺ ഡോമിനെക്കാൾ കൃത്യതയുള്ളതും ചെലവ് കുറഞ്ഞതുമാണെന്നും ഇസ്രയേൽ അവകാശപ്പെടുന്നു. യുഎസ്, യുകെ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ലേസർ നിയന്ത്രിത പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്.