ഇന്ത്യയിലെ ‘അദ്ഭുത സംസ്ഥാനം’ ആണ് കേരളമെന്ന് ആസൂത്രണ ബോർഡ് അംഗം ഡോ. കെ.രവി രാമൻ. എന്നാൽ ഇതിനെതിരെ ആഞ്ഞടിച്ചു സാമ്പത്തിക വിദഗ്ധ മേരി ജോർജ്. ഇരുവരും തമ്മിലുള്ള ചൂടേറിയ ചർച്ചയാൽ ശ്രദ്ധേയമായി ഹോർത്തൂസ് കലാസാഹിത്യോത്സവത്തിലെ ‘കേരള മോഡൽ ഇക്കോണമി– റിയാലിറ്റി ചെക്ക്’ എന്ന വിഷയത്തിലെ ചർച്ച.

ഇന്ത്യയിലെ ‘അദ്ഭുത സംസ്ഥാനം’ ആണ് കേരളമെന്ന് ആസൂത്രണ ബോർഡ് അംഗം ഡോ. കെ.രവി രാമൻ. എന്നാൽ ഇതിനെതിരെ ആഞ്ഞടിച്ചു സാമ്പത്തിക വിദഗ്ധ മേരി ജോർജ്. ഇരുവരും തമ്മിലുള്ള ചൂടേറിയ ചർച്ചയാൽ ശ്രദ്ധേയമായി ഹോർത്തൂസ് കലാസാഹിത്യോത്സവത്തിലെ ‘കേരള മോഡൽ ഇക്കോണമി– റിയാലിറ്റി ചെക്ക്’ എന്ന വിഷയത്തിലെ ചർച്ച.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ‘അദ്ഭുത സംസ്ഥാനം’ ആണ് കേരളമെന്ന് ആസൂത്രണ ബോർഡ് അംഗം ഡോ. കെ.രവി രാമൻ. എന്നാൽ ഇതിനെതിരെ ആഞ്ഞടിച്ചു സാമ്പത്തിക വിദഗ്ധ മേരി ജോർജ്. ഇരുവരും തമ്മിലുള്ള ചൂടേറിയ ചർച്ചയാൽ ശ്രദ്ധേയമായി ഹോർത്തൂസ് കലാസാഹിത്യോത്സവത്തിലെ ‘കേരള മോഡൽ ഇക്കോണമി– റിയാലിറ്റി ചെക്ക്’ എന്ന വിഷയത്തിലെ ചർച്ച.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ‘അദ്ഭുത സംസ്ഥാനം’ ആണ് കേരളമെന്ന് ആസൂത്രണ ബോർഡ് അംഗം ഡോ. കെ.രവി രാമൻ. എന്നാൽ ഇതിനെതിരെ ആഞ്ഞടിച്ചു സാമ്പത്തിക വിദഗ്ധ മേരി ജോർജ്. ഇരുവരും തമ്മിലുള്ള ചൂടേറിയ ചർച്ചയാൽ ശ്രദ്ധേയമായി ഹോർത്തൂസ് കലാസാഹിത്യോത്സവത്തിലെ ‘കേരള മോഡൽ ഇക്കോണമി– റിയാലിറ്റി ചെക്ക്’ എന്ന വിഷയത്തിലെ ചർച്ച. രവിരാമൻ മുന്നോട്ടു വച്ച ആശയങ്ങൾ ഇങ്ങനെ: ‘‘ഒരു പ്രത്യേക കാലഘട്ടത്തിൽ കേരളത്തിൽ വ്യവസായവൽക്കരണം കുറയ്ക്കുന്ന തരം (Deindustrialisation) നീക്കം നടന്നു എന്നത് ശരിയാണ്. എന്നാല്‍ 2000 ആകുമ്പോഴേക്കും അതു മറികടന്നു. കേരളത്തിൽ ആളോഹരി വരുമാനം ഇന്നു മറ്റു പല സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ്.

1980കളിൽ കേരളത്തിൽ ഒരു പ്രത്യേക അഭിവൃദ്ധിയുണ്ടായിരുന്നു. ഗൾഫ് ബൂമിൽനിന്നു സംഭവിച്ചതാണ് അത്. അതാണ് കേരളത്തിലുണ്ടായ ഒന്നാമത്തെ നിർണായക സാമ്പത്തിക മാറ്റം. അതിന്റെ ക്രെഡിറ്റ് ഇടതു–വലതു സർക്കാരിന് അവകാശപ്പെട്ടതാണ്. സമാനമായൊരു രണ്ടാം മാറ്റമുണ്ടായത് ഇന്നത്തെ കാലത്താണ്. അതിന്റെ ക്രെഡിറ്റ് മുഴുവനും ഇടതു സർക്കാരിനാണ്. സ്വകാര്യ മൂലധനത്തെ സ്വീകരിക്കുന്ന കാലത്തിലൂടെ കടന്നുപോകുകയാണിന്നു കേരളം. സ്വകാര്യ മൂലധനത്തിന് എതിരെ നിന്ന പഴയ ഇടത് അല്ല ഇന്നുള്ളത്. പുതിയ ഇടത് ആണ്. ന്യൂ ലെഫ്റ്റ് എന്നു പറയാം. അവർ മൂലധനനിക്ഷേപത്തിനു പ്രാധാന്യം നൽകുന്നു. അതേസമയം, സാമൂഹിക വികസനത്തിൽ വിട്ടുവീഴ്ച ചെയ്യുന്നുമില്ല. കേരളത്തിന്റെ വരുമാനം കൂടിയെന്ന് സിഎജി തന്നെ പറഞ്ഞു. വരുമാനം കൂടുമ്പോൾ കടമെടുത്താൽ എന്താണു പ്രശ്നം? അതൊരു വികസന സ്ട്രാറ്റജിയുടെ ഭാഗമാണ്. മൂലധനനിക്ഷേപത്തിനു വേണ്ടിയാണു കടമെടുക്കുന്നത്’’ – ഡോ. രവി രാമൻ പറഞ്ഞു. 

സാമ്പത്തിക വിദഗ്ധ മേരി ജോർജ് മനോരമ ഹോർത്തൂസ് വേദിയിൽ
ADVERTISEMENT

എന്നാൽ ഇതിനെതിരെ സർക്കാർ പുറത്തിറക്കിയ കണക്കുകൾതന്നെ നിരത്തിയാണ് മേരി ജോർജ് തിരിച്ചടിച്ചത്. ‘‘കേരളത്തിൽ രണ്ടു തരം മൂലധന നിക്ഷേപങ്ങളുണ്ട്. റോഡ്, പാലം പോലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾക്കു വേണ്ടി ഭൗതികമായുള്ള നിക്ഷേപവും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കു വേണ്ടിയുള്ള സാമൂഹിക നിക്ഷേപവും. ദേശീയ ആരോഗ്യ നയം പ്രകാരം ഓരോ സംസ്ഥാനവും അതിന്റെ ജിഎസ്ഡിപിയുടെ 8% ആരോഗ്യമേഖലയ്ക്ക് വകയിരുത്തണമെന്നാണ്. എന്നാൽ 2024–25ൽ കേരളം വകയിരുത്തിയത് 0.11% ആണ്. വിദ്യാഭ്യാസത്തിനും വകയിരുത്തൽ കുറവാണ് – 0.77%. അതോടെ വിദ്യാഭ്യാസ നിലവാരം കുറയുന്നു. അങ്ങനെയാണു കുട്ടികൾ കടൽ കടക്കുന്നതും മറ്റു സംസ്ഥാനങ്ങളിലേക്കു പഠിക്കാൻ പോകുന്നതും. 

സിഎജി റിപ്പോർട്ട് പ്രകാരം കേരളം 2016 മുതൽ 2023 വരെ 4.14 ലക്ഷം കോടിയാണു കടമെടുത്തിരിക്കുന്നത്. ഇതിൽ 98 ശതമാനവും ശമ്പളവും പെൻഷനും പലിശ തിരിച്ചടവും പോലുള്ള റവന്യൂ ചെലവുകൾക്കാണ്. അതിൽത്തന്നെ ഏറ്റവുമധികം ചെലവാക്കുന്നതു പണ്ടു മുതൽ വാങ്ങിക്കൂട്ടിയ കടത്തിന്റെ പലിശയടയ്ക്കാനാണ്’’ – മേരി ജോർജ് പറഞ്ഞു. എന്നാൽ കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതയും വിദ്യാർഥികളുടെ കഴിവുമാണു മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനു കാരണമാകുന്നതെന്ന് ഡോ. രവിരാമൻ കൂട്ടിച്ചേർത്തു. ഈ വർഷത്തോടെ ഒരു വികസിത രാജ്യത്തിന്റെ നിലവാരത്തിലേക്ക് കേരളമെന്ന സംസ്ഥാനം ഉയരുമെന്നും രവിരാമൻ പറഞ്ഞു. 

ADVERTISEMENT

കേരളത്തിൽ സ്വന്തം മാതാപിതാക്കളെ പരിചരിക്കാൻ മടിക്കുന്നവരാണു ലക്ഷങ്ങളുടെ ശമ്പളം തേടി വിദേശത്തെ അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും ചികിത്സിക്കാൻ പോകുന്നതെന്നായിരുന്നു മേരി ജോർജിന്റെ മറുപടി. ‘‘അവിടെ അവരുടെ വിസർജ്യം വൃത്തിയാക്കുന്ന ജോലി വരെ ചെയ്യുന്നു. കേരളത്തിലെ കുട്ടികൾക്ക് അന്തസ്സുള്ള ജോലി വാങ്ങിക്കൊടുക്കാൻ സർക്കാരിനാകണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് ഉൽപാദനം നടക്കുന്നത് കേരളത്തിലാണ്. ഈ സാഹചര്യത്തിൽ വേണം കേരള മോഡൽ പരിശോധിക്കേണ്ടത്. എന്തുകൊണ്ടാണ് കേരളത്തിൽ വ്യവസായം താഴേക്കു പോയത്? അതിന്റെ ഉത്തരം തേടുന്നത് 1970കളിൽനിന്നു തുടങ്ങണം. 

കേരളത്തെ ഒരു വ്യവസായ ഹബാക്കി മാറ്റണം എന്ന ലക്ഷ്യത്തോടെയാണ് കെൽട്രോൺ ആരംഭിച്ചത്. അവിടെ ഉൽപാദനവും തുടങ്ങി. എന്നാൽ തൊഴിലിടത്തിലെ വിധ്വംസക പ്രവർത്തനമായി ‘ലേബർ മിലിട്ടൻസി’ എന്ന അവസ്ഥ അവിടെനിന്നാണു തുടങ്ങുന്നത്. മൂലധനം ഉണ്ടെങ്കിലേ തൊഴിലും തൊഴിലാളിയും ഉള്ളൂവെന്ന കാര്യം തൊഴിലാളി യൂണിയനുകൾ മനസ്സിലാക്കിയില്ല. മൂലധനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതായിരുന്നു നോക്കുകൂലി പോലുള്ള പ്രശ്നങ്ങൾ. നോക്കുകൂലിക്കെതിരെ നിയമം വന്നെങ്കിലും അതു നടപ്പാക്കുന്നത് ലേബർ യൂണിയനുകൾ ഇടപെട്ടു തടഞ്ഞു. വ്യവസായവുമായി മുന്നോട്ടു പോകാതെ സ്ഥിരതയാർന്ന വികസനം സാധ്യമാകില്ലെന്ന് സർക്കാരും മനസ്സിലാക്കണം’’ – മേരി ജോർജ് പറഞ്ഞു.

English Summary:

Kerala Model Under Fire: Experts Clash Over State's Economic Reality at Manorama Hortus