ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ യുഎസിൽ; ഇന്ത്യയിലെത്തിക്കാൻ നീക്കം
മുംബൈ∙ ജയിലിലായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയ്(25) യുഎസിലുണ്ടെന്ന് വിവരം. യുഎസ് അധികൃതർ നൽകിയ വിവരം അനുസരിച്ച് ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ മുംബൈ പൊലീസ് ആരംഭിച്ചു. ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിനു പുറത്ത് വെടിവയ്പ് നടത്തിയത് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് അൻമോൾ.

മുംബൈയിലെ പ്രത്യേക കോടതിയിൽ ഇതുസംബന്ധിച്ച ഹർജി പൊലീസ് ഫയൽ ചെയ്തിട്ടുണ്ട്. ഒക്ടോബർ 16ന് അൻമോളെ ഇന്ത്യയിൽ എത്തിക്കണമെന്ന് കോടതിയെ അധികൃതർ അറിയിക്കുകയും ചെയ്തുവെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗുജറാത്തിലെ സബർമതി ജയിലിൽക്കിടക്കുന്ന ലോറൻസ് ബിഷ്ണോയിക്കു വേണ്ടി പുറത്ത് ക്വട്ടേഷനുകൾ ഏറ്റെടുത്തു നടപ്പാക്കുന്നത് അൻമോളാണെന്നാണ് പൊലീസിന്റെ നിലപാട്. അൻമോളിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പാരിതോഷികം പ്രഖ്യാപിച്ചു.