മുംബൈ ∙ എൻഡിഎ സഖ്യത്തിലെ അസ്വസ്ഥതകൾ പുറത്തുവരുന്നതിനിടെ ഭരണകക്ഷിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിലും പോസ്റ്ററുകളിലും എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത്പവാറിന്റെ ഫോട്ടോ ഒഴിവാക്കിയത് പുതിയ വിവാദമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണെയിലും ബാരാമതി ഉൾക്കൊള്ളുന്ന പശ്ചിമ മഹാരാഷ്ട്രയിലും സ്ഥാപിച്ച ബോർഡുകളിൽ എൻഡിഎ നേതാക്കളുടെ കൂട്ടത്തിൽ അജിത്പവാറില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരാണ് പോസ്റ്ററിലും ബോർഡുകളിലും നിറഞ്ഞുനിൽക്കുന്നത്. അർഹരായ സ്ത്രീകൾക്ക് മാസംതോറും 1500 രൂപ വീതം നൽകുന്ന ലാഡ്കി ബഹിൻ യോജന പദ്ധതിയെക്കുറിച്ച് സർക്കാർ തയാറാക്കിയ വിഡിയോ പരസ്യത്തിലും ധനകാര്യ വിഭാഗം കൈകാര്യം ചെയ്യുന്ന അജിത്തില്ല. മുംബൈയിലെ ചിലയിടങ്ങളിൽ മോദിയോടൊപ്പം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മാത്രമുള്ള ബോർ‍ഡുകളും ഉയർന്നിട്ടുണ്ട്.

ADVERTISEMENT

നവാബ് മാലിക് വിവാദത്തിന്റെ തുടർച്ച

നവാബ് മാലിക്കിന് സ്ഥാനാർഥിത്വം നൽകുന്നതുമായി ബന്ധപ്പെട്ട് വലിയ അഭിപ്രായ വ്യത്യാസങ്ങളാണ് ബിജെപിക്കും അജിത്പവാറിനും ഇടയിലുള്ളത്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം സംഘാംഗങ്ങളുമായി ബന്ധപ്പെട്ട് ഭൂമി–സാമ്പത്തിക ഇടപാടുകൾ ആരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്ത നവാബ് മാലിക്കിന് സീറ്റ് നൽകരുതെന്നായിരുന്നു ബിജെപി ആവശ്യം. എന്നാൽ ഈ ആവശ്യം തള്ളി അജിത്‌വിഭാഗം മാൻഖുർദ് ശിവാജി നഗറിൽ നവാബ് മാലിക്കിന് സീറ്റ് നൽകി. മാലിക്കിനായി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ബിജെപി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

ADVERTISEMENT

മതേതര ചേരിക്കൊപ്പം

മതനിരപേക്ഷ–ഇടതുപക്ഷ ചേരിയോടൊപ്പമാണ് എന്നു തെളിയിക്കാൻ രാഷ്ട്രീയ നേതാക്കൾ ഇടയ്ക്കിടെ പറയാറുള്ള പ്രയോഗമാണ് ‘‘ബി.ആർ. അംബേദ്കർ, ഫുലെ, ശാഹു മഹാരാജ് എന്നിവരുടെ താവഴിയാണ്’’ തങ്ങൾക്കുള്ളത് എന്ന്. അജിത്പവാർ ഇടയ്‌ക്കിടെ ഇത് പ്രസംഗങ്ങളിൽ ആവർത്തിക്കുകയും ചെയ്യുന്നു. എൻഡിഎ മുന്നണിയിൽ ചേർന്നതോടെ അജിത് വിഭാഗം പൂർണമായും തീവ്രഹിന്ദുത്വ ലൈനിലേക്ക് മാറിയെന്ന് ജനങ്ങൾ കണക്കാക്കിയതിനാലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ വേണ്ടത്ര വിജയം നേടാൻ കഴിയാത്തതെന്ന വിലയിരുത്തൽ പാർട്ടിക്കുള്ളിൽ ശക്തമാണ്. പരിഹാരത്തിനായി അജിത്പവാർ നടത്തുന്ന നീക്കങ്ങൾ മറ്റു സഖ്യാംഗങ്ങൾക്ക് ദഹിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.

ADVERTISEMENT

കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കു മുൻപിൽ അജിത്തിന്റെ ഏറ്റുപറച്ചിലും മുന്നണിക്കുള്ളിൽ ചർച്ചയായി. ‘‘എൻഡിഎ മുന്നണിയോടു കൂടെ നിൽക്കുക എന്ന നിർണായകമായ തീരുമാനം കഴിഞ്ഞ വർഷം എടുക്കേണ്ടി വന്നു. വികസനം എളുപ്പത്തിൽ നടപ്പാക്കാനും പാവങ്ങളെ സഹായിക്കാനും അധികാരം കയ്യിലുള്ള മുന്നണിയോട് കൂടെ നിൽക്കുക എന്ന പ്രായോഗിക ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. എന്നാൽ ആർക്കുമുൻപിലും ആദർശം പണയം വച്ചിട്ടില്ല. മതേതര ചേരിയോടൊപ്പമാണ് എന്നും നിലകൊള്ളുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചു കൊണ്ടുപോകാൻ ശ്രമിക്കും– അജിത് പറഞ്ഞു.

എൻഡിഎ മുന്നണിക്കൊപ്പം ചേർന്നുനിൽക്കുമ്പോഴും മുംബൈ മേഖലയിൽ ന്യൂനപക്ഷങ്ങളെ കൈവിടില്ലെന്ന് തെളിയിക്കാൻ അജിത്പവാർ വിഭാഗം കിണഞ്ഞു ശ്രമിക്കുന്നു. നഗരത്തിൽ 3 മുസ്‌ലിം സ്ഥാനാർഥികളെയാണ് അജിത്‌ മത്സരിപ്പിക്കുന്നത്. മാൻഖുർദ്–ശിവാജി നഗറിൽ നവാബ് മാലിക്, അണുശക്തി നഗറിൽ നവാബ് മാലിക്കിന്റെ മകൾ സനമാലിക്, ബാന്ദ്ര ഈസ്റ്റിൽ, കൊല്ലപ്പെട്ട ബാബ സിദ്ദിഖിന്റെ മകൻ ഷീസാൻ സിദ്ദിഖി എന്നിവർ മത്സരിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള നവാബ് മാലിക്കിന്റെ സാന്നിധ്യം മറ്റു മുസ്‌ലിം പോക്കറ്റുകളിലും വോട്ടായി മാറുമെന്നാണ് അജിത് കണക്കുകൂട്ടുന്നു.

തീവ്രഹിന്ദുത്വമാണ് വഴിയെന്നാണ് സഖ്യകക്ഷിയായ ബിജെപിയുടെ നിലപാട്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അടക്കമുള്ള ബിജെപി നേതാക്കൾ ഇത് ഇടയ്ക്കിടെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. കോൺഗ്രസ്– ശിവസേന (ഉദ്ധവ്) നേതാക്കളെ വിജയിപ്പിക്കാൻ മുസ്‌ലിം ബെൽറ്റുകളിൽ വോട്ട് ജിഹാദിന് ആഹ്വാനം ചെയ്തു എന്നും ലൗജിഹാദ് സമൂഹത്തിൽ വ്യാപകമാണെന്നുമുള്ള തരത്തിൽ ഈയടുത്ത് ഫഡ്നാവിസ് നടത്തിയ പരാമർശങ്ങൾ ഇതിന് ഉദാഹരണം. ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ നടത്തി, ഭൂരിപക്ഷ വികാരം അനുകൂലമാക്കി വോട്ടുബാങ്ക് കൈക്കലാക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്.

English Summary:

NDA posters omit Ajit Pawar; Controversy swirls as Ajit Pawar disappears; Fadnavis remains ubiquitous