കോഴിക്കോട്∙ മതമേധാവികളും മതമേലധ്യക്ഷന്മാരും ചേർന്നാണ് കേരളത്തിൽ പുതിയ വർഗീയത കൊണ്ടുവന്നതെന്ന് എഴുത്തുകാരൻ സക്കറിയ. മലയാള മനോരമ ഹോർത്തൂസിൽ ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന ചർച്ചയിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഗാന്ധിജിയും മറ്റു സ്വാതന്ത്ര്യ സമരനേതാക്കന്മാരും സങ്കൽപിച്ച ഒരു ഇന്ത്യയുണ്ടായിരുന്നു. അത് മതത്തെ അടിസ്ഥാനമാക്കിയല്ല,  സംസ്കാരത്തെ അടിസ്ഥാനമാക്കി ഉണ്ടായ സങ്കല്പമായിരുന്നു. വിഭജിക്കപ്പെടാത്ത, ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും സിഖുകാരുമൊക്കെ ഒരുമിച്ച് ജീവിക്കുന്ന ഒരു ഇന്ത്യയായിരുന്നു ഗാന്ധിജി സ്വപ്നം കണ്ടത്. വിഭജനത്തിന്റെ അന്നുതന്നെ ആ ഇന്ത്യ മരിച്ചു. ഡൽഹിയിൽ ഇതുവരെ ഭരിച്ച എല്ലാ ഭരണകൂടങ്ങൾക്കും അതിൽ പങ്കുണ്ട്. പക്ഷേ ഇന്നും കശ്മീരിലോ ഛത്തീസ്ഗഡിലോ യുപിയിലോ ഉള്ള ഒരാളിനോട് നീ ആരാണെന്നു ചോദിച്ചാൽ, ഇന്ത്യക്കാരനാണ് എന്നായിരിക്കും മറുപടി. അതായത് മനുഷ്യന്റെ ഹൃദയത്തിൽ ആ ഇന്ത്യ നിലനിൽപ്പുണ്ട്. അതൊരു മനോഹരമായ, വിലയേറിയ ഇന്ത്യയാണ്. അതിന്റെ അടിത്തറ മതമല്ല. ഇന്ത്യയുടെ വൈവിധ്യത്തിന്റെ ബലം കൊണ്ടാണ് അതിനെ തകർക്കാനാകാത്തത്.’’ – സക്കറിയ പറഞ്ഞു.

ADVERTISEMENT

‘‘ഭൂരിപക്ഷ വർഗീയതയ്ക്കെതിരെയുള്ള ഏറ്റവും വലിയ ആയുധം ന്യൂനപക്ഷ വർഗീയതയാണ് എന്നു തെറ്റിദ്ധരിച്ച ചില മത മേധാവികളാണ് ഏറ്റവും അപകടകാരികൾ. കേരളത്തിൽ ഇന്നു വരെ നിലനിൽക്കുന്ന, ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലുള്ള ഒരു മനോഹര ബന്ധമുണ്ട്. അത് തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങൾ ഇവിടെ സമാധാനത്തോടെ ജീവിക്കണോ എന്നു നമ്മൾ തീരുമാനിക്കണം. കോൺഗ്രസും സിപിഎമ്മുമടക്കം എത്രയോ പാർട്ടികളുെട പരാജയത്തിലൂടെയാണ് ബിജെപി പാർലമെന്റിലെത്തിയത്.  അവർക്ക് വഴി തെളിച്ചു കൊടുത്തത്, ഇന്ത്യ ഇത്രയും കാലം ഭരിച്ച കോൺഗ്രസും ഏറ്റവും മനോഹരമായ പ്രതിപക്ഷമായി വളരാൻ സാധ്യതയുണ്ടായിരുന്ന സിപിഎമ്മുമാണ്.’’ – സക്കറിയ ചൂണ്ടിക്കാട്ടി

എഴുത്തുകാരൻ സക്കറിയ ഹോർത്തൂസ് വേദിയിൽ സംസാരിക്കുന്നു

രാഷ്ട്രീയ പാർട്ടികളുടെ മിടുക്കു കൊണ്ടല്ല കേരളത്തിൽ മതനിരപേക്ഷത നിലനിൽക്കുന്നത്. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ സമുദായങ്ങളുടെ സൗമനസ്യവും സഹവർത്തിത്വവും കൊണ്ടാണ്. ജനങ്ങൾ വോട്ട് ചെയ്യുന്നത് ജാതിയും മതവും നോക്കിയല്ല. മതനിരപേക്ഷതയെ പ്രധാന  മൂല്യമായി കാണാൻ രാഷ്ട്രീയപാർട്ടികൾക്ക് വലിയ ആഗ്രഹമില്ലെന്നും സക്കറിയ പറഞ്ഞു.

English Summary:

Religious Leaders Fueling Communalism in Kerala, Warns Writer Zacharia