പാലക്കാട്ട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; ദലിത് നേതാവ് പുറത്തേക്ക്
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പിനിടെ കോൺഗ്രസിന് തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്. പാലക്കാട് പിരിയാരി ദലിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷും കോൺഗ്രസ് വിടാൻ ഒരുങ്ങുന്നു.

പാലക്കാട്∙ ഉപതിരഞ്ഞെടുപ്പിനിടെ കോൺഗ്രസിന് തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്. പാലക്കാട് പിരിയാരി ദലിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷും കോൺഗ്രസ് വിടാൻ ഒരുങ്ങുന്നു. ഷാഫി പറമ്പിലിന്റെ ഏകാധിപത്യ നിലപാട് ചൂണ്ടിക്കാണിച്ചാണ് നടപടി.
കോൺഗ്രസ് വിട്ട് ഉപതിരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിയായി മത്സരിക്കുന്ന പി.സരിനുവേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് പറഞ്ഞു. പാർട്ടിയിൽ അസംതൃപ്തർ ഏറെയുണ്ട്. ഇനിയും നിരവധി പേർ പാർട്ടി വിടും. ഷാഫിയുടെ അടുപ്പക്കാർക്ക് മാത്രമാണ് പാർട്ടിയിൽ നേട്ടമെന്നും സുരേഷ് ആരോപിച്ചു.