ശ്രീനഗറിൽ ഭീകരർക്കെതിരെ സൈന്യം നടത്തിയത് ‘ബിസ്കറ്റ്’ ഓപ്പറേഷൻ; രാത്രിയിലെ ദൗത്യം വിജയം
ശ്രീനഗർ∙ കഴിഞ്ഞ ദിവസം ശ്രീനഗറിൽ ഭീകരർക്കെതിരെ സൈന്യം നടത്തിയ ഓപ്പറേഷനില്‍ നിർണായക പങ്കുവഹിച്ചത് ‘ബിസ്ക്കറ്റുകൾ’. പാക്ക് ഭീകരസംഘടന ലഷ്കറെ തയിബ കമാൻഡർ ഉസ്മാനെ ലക്ഷ്യമിട്ട സൈന്യത്തെയാണ് ബിസ്ക്കറ്റുകൾ സഹായിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ശ്രീനഗറിലെ ഖന്യാറിൽ ഒരു വീട്ടില്‍ ഉസ്മാൻ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചു. എന്നാൽ തെരുവുനായ്ക്കൾ ഓപ്പറേഷന് തടസ്സമായി. തെരുവുനായ്ക്കൾ ഏറെയുള്ള പ്രദേശത്താണ് ഭീകരർ ഒളിച്ചിരുന്നത്. രാത്രിയിലെ ഓപ്പറേഷനിടെ നായ്ക്കൾ കുരച്ചാൽ ഭീകരർക്ക് വിവരം ലഭിക്കുമെന്ന് സൈന്യം കണക്കുകൂട്ടി.
ഈ പ്രശ്നത്തെ മറികടക്കാൻ ബിസ്ക്കറ്റുകളുമായാണ് സൈനിക സംഘങ്ങൾ നീങ്ങിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിസ്ക്കറ്റുകൾ തെരുവുനായ്ക്കൾക്കു നൽകി അവരെ ‘നിശബ്ദരാക്കി’ സൈനികർ ലക്ഷ്യത്തിലേക്ക് നീങ്ങി. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഉസ്മാനെ വധിച്ചു. നാല് സൈനികർക്ക് പരുക്കേറ്റു.