തൃശൂർ പൂരം വേദിയിലേക്ക് ആംബുലൻസിൽ വന്നതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തതാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ഒന്ന്. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൊടകര കുഴൽപ്പണക്കേസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ പൂരം വേദിയിലേക്ക് ആംബുലൻസിൽ വന്നതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തതാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ഒന്ന്. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കൊടകര കുഴൽപ്പണക്കേസ് ഇന്നും വാർത്തയിൽ നിറഞ്ഞു. കേസിലെ പ്രതികൾക്ക് മുറി എടുത്ത് നൽകിയത് ബിജെപി നേതാക്കൾ പറഞ്ഞിട്ടാണെന്ന തിരൂർ സതീഷിന്റെ പഴയ മൊഴി പുറത്തായി. കുഴൽപ്പണം സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്താൻ പറഞ്ഞത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ആണെന്നും സതീഷ് വെളിപ്പെടുത്തി. സതീഷിന്റെ ആരോപണത്തിന് മറുപടിയുമായി ശോഭാ സുരേന്ദ്രനും രംഗത്തെത്തി. സതീഷ് നാവ് മാത്രമാണെന്നും തിരക്കഥ എകെജി സെന്ററിന്റേതാണെന്നും ശോഭ പറഞ്ഞു. 

ADVERTISEMENT

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. അധികാരത്തിലെത്തിയാൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്നതാണ് പ്രധാന വാഗ്ദാനം. സാങ്കേതിക–പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം നൽകാൻ തയ്യാറെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കവേയായിരുന്നു മന്ത്രിയുടെ പ്രതികരണം. 

പ്രധാനമന്ത്രിയാകാൻ മുൻ രാഷട്രപതി പ്രണബ് മുഖർജി നീക്കങ്ങൾ നടത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മകൾ ശർമിഷ്ഠ മുഖർജി പറഞ്ഞു. മനോരമ ഹോർത്തൂസ് വേദിയിൽ സംവദിക്കവേയാണ് പരാമർശം.

English Summary:

Today's recap 03 November 2024