‘അമ്മമാരും പെൺമക്കളും ഞെട്ടലിൽ, ജനം അവരെ പാഠം പഠിപ്പിക്കും’: ഇന്ത്യാസഖ്യത്തിനെതിരെ മോദി
ന്യൂഡൽഹി ∙ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നേതാവിനെതിരെ ഇന്ത്യാമുന്നണി മൗനം പാലിക്കുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിൽ ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്ന ബിജെപി വനിതാ നേതാവ് ഷൈനയ്ക്ക് എതിരായി ശിവസേന (യുബിടി) നേതാവ് അരവിന്ദ് സാവന്ത് നടത്തിയ ലൈംഗികച്ചുവയുള്ള പരാമർശത്തിനെതിെരയാണു

ന്യൂഡൽഹി ∙ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നേതാവിനെതിരെ ഇന്ത്യാമുന്നണി മൗനം പാലിക്കുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിൽ ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്ന ബിജെപി വനിതാ നേതാവ് ഷൈനയ്ക്ക് എതിരായി ശിവസേന (യുബിടി) നേതാവ് അരവിന്ദ് സാവന്ത് നടത്തിയ ലൈംഗികച്ചുവയുള്ള പരാമർശത്തിനെതിെരയാണു മോദിയുടെ പ്രതികരണം. വനിതാ നേതാവിനെതിരെ പ്രതിപക്ഷം മോശം ഭാഷ ഉപയോഗിച്ചെന്നു ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.
‘‘അമ്മമാരും പെൺമക്കളും ഞെട്ടലിലാണ്. ജനങ്ങൾ അവരെ (പ്രതിപക്ഷം) ഒരു പാഠം പഠിപ്പിക്കും’’– പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജാർഖണ്ഡിലെ ബിജെപി സ്ഥാനാർഥിയും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദരിയുമായ സീത സോറിനെ ‘അപമാനിച്ച’ കോൺഗ്രസിനെയും മോദി വിമർശിച്ചു. കഴിഞ്ഞയാഴ്ച, തിരഞ്ഞെടുപ്പിൽ ഷൈനയുടെ വിജയസാധ്യതയെക്കുറിച്ചു ചോദിച്ചപ്പോഴാണ് അരവിന്ദ് സാവന്ത് എംപി വിവാദപരാമർശം നടത്തിയത്. സാവന്തിനെതിരെ പൊലീസ് കേസെടുത്തു.
‘‘ഞാൻ ഒരു ‘മാൽ’ (സാധനം) അല്ല. മുംബൈയുടെ മകളാണ്, കഴിഞ്ഞ 20 വർഷമായി സമർപ്പണബോധത്തോടെ പ്രവർത്തിക്കുന്നു. ഞാൻ ഒരു ‘മഹിള’യാണ്, അല്ലാതെ ‘'മാൽ’ അല്ല. ‘മഹാവിനാശ അഘാഡി സഖ്യ’ത്തിന് സ്ത്രീകളോടു ബഹുമാനമില്ലെന്ന് എല്ലാവർക്കും അറിയാം. ഞാൻ മുംബൈയുടെ പ്രിയപ്പെട്ട മകളാണ്. അദ്ദേഹം എവിടെ നിന്നുള്ളയാളാണ്? നഗരത്തിലെ ജനങ്ങൾക്കുവേണ്ടി ഞാൻ പ്രവർത്തിക്കുന്നു. സാവന്തിന്റെയോ ശിവസേനയുടെയോ (യുബിടി) സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല’’ എന്നായിരുന്നു ഷൈനയുടെ പ്രതികരണം.