പാലക്കാട് ∙ കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്തു പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് മാറ്റിയതു സ്വാഗതം ചെയ്യുന്നെന്നും ഏതു സാഹചര്യവും നേരിടാന്‍ യുഡിഎഫ് തയാറാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രഥോത്സവത്തിനു പതിനായിരക്കണക്കിന് ആളുകള്‍ വരുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് പരിഗണിച്ചാണു വോട്ടെടുപ്പ് മാറ്റണമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോടു യുഡിഎഫ് ആവശ്യപ്പെട്ടത്. അതുകൊണ്ടു തന്നെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ വോട്ടെടുപ്പ് നീട്ടണമെന്നല്ല, വോട്ടെടുപ്പ് തീയതി മുന്നിലേക്കോ പിന്നിലേക്കോ മാറ്റണമെന്നാണ് ആവശ്യപ്പട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്തു പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് മാറ്റിയതു സ്വാഗതം ചെയ്യുന്നെന്നും ഏതു സാഹചര്യവും നേരിടാന്‍ യുഡിഎഫ് തയാറാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘‘രഥോത്സവത്തിനു പതിനായിരക്കണക്കിന് ആളുകള്‍ വരുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് പരിഗണിച്ചാണു വോട്ടെടുപ്പ് മാറ്റണമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോടു യുഡിഎഫ് ആവശ്യപ്പെട്ടത്. അതുകൊണ്ടു തന്നെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ വോട്ടെടുപ്പ് നീട്ടണമെന്നല്ല, വോട്ടെടുപ്പ് തീയതി മുന്നിലേക്കോ പിന്നിലേക്കോ മാറ്റണമെന്നാണ് ആവശ്യപ്പട്ടത്.

യുഡിഎഫ് നിര്‍ദേശം സ്വീകരിച്ചില്ലെന്നാണു കരുതിയത്. പരാമവധി ആളുകള്‍ക്കു തടസ്സമില്ലാതെ വോട്ട് ചെയ്യാനുള്ള സാഹചര്യമുണ്ടാകണം. പരാതി നല്‍കിയപ്പോള്‍ തന്നെ തീരുമാനം എടുക്കാതെ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്കു മുൻപായി മാറ്റിയതിനു പിന്നില്‍ എന്താണെന്ന് അറിയില്ല. നാളെ തിരഞ്ഞെടുപ്പ് നടത്തിയാലും യുഡിഎഫ് തയാറാണ്. എല്ലാ വീടുകളിലും മൂന്ന് തവണ സ്‌ക്വാഡ് എത്തിയിട്ടുണ്ട്. എല്ലാവരുടെയും ആവശ്യം പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ആദ്യം പരാതി നല്‍കിയത് യുഡിഎഫാണ്’’.

ADVERTISEMENT

ഇപ്പോള്‍ കലാപം നടക്കുന്നത് എവിടെയാണെന്ന‌ു മാധ്യമങ്ങള്‍ക്കു മനസ്സിലായല്ലോ. തിരഞ്ഞെടുപ്പ് കഴിയുന്നതു വരെയുള്ള വിരുന്ന് ബിജെപിയില്‍നിന്നും സിപിഎമ്മില്‍നിന്നും മാധ്യമങ്ങള്‍ക്കു ലഭിക്കും. കോണ്‍ഗ്രസില്‍നിന്നും ആളെ പിടിച്ച് ബിജെപിക്ക് ശക്തി ഉണ്ടാക്കിക്കൊടുക്കുന്ന പണിയാണ് പാലക്കാട് മൂന്നാം സ്ഥാനത്ത് എത്തുന്ന സിപിഎം ചെയ്യുന്നതെന്നും സതീശൻ ആരോപിച്ചു.

English Summary:

V.D. Satheesan Slams BJP, CPM Amidst Palakkad By-Election Postponement