തണ്ണിമത്തൻ അകത്താക്കി, ട്രംപിന്റെ വിജയവും പ്രവചിച്ചു; വൈറലായി തായ്ലൻഡിലെ ഹിപ്പോ
ബാങ്കോക്ക് ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും തായ്ലൻഡും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയം പ്രവചിക്കുകയാണ് തായ്ലൻഡിൽ നിന്നുള്ള ഒരു കുഞ്ഞൻ. പ്രായത്തിൽ മാത്രമേ ഇവൻ കുഞ്ഞനായിട്ടുള്ളൂ.

ബാങ്കോക്ക് ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും തായ്ലൻഡും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയം പ്രവചിക്കുകയാണ് തായ്ലൻഡിൽ നിന്നുള്ള ഒരു കുഞ്ഞൻ. പ്രായത്തിൽ മാത്രമേ ഇവൻ കുഞ്ഞനായിട്ടുള്ളൂ. തായ്ലൻഡിലെ സി റാച്ചയിലുള്ള ഖാവോ ഖിയോ ഓപ്പൺ മൃഗശാലയിലെ മൂ ഡെങ് ഹിപ്പോയാണ് ഇപ്പോൾ താരം. കഴിഞ്ഞ ദിവസം മൃഗശാലാ അധികൃതർ പകർത്തിയ വിഡിയോ വൈറലായി.
-
Also Read
ഹാരിസ് - ട്രംപ് പോരാട്ടം ഒപ്പത്തിനൊപ്പം
സ്ഥാനാർഥികളായ ട്രംപിന്റെയും കമലാ ഹാരിസിന്റെയും പേരുകൾ എഴുതിയ രണ്ട് തണ്ണിമത്തനുകളാണ് ഹിപ്പോയ്ക്ക് നൽകിയത്. റിപ്പബ്ലിക്കൻ നേതാവായ ട്രംപിന്റെ പേരെഴുതിയ തണ്ണിമത്തനാണു കുഞ്ഞു ഹിപ്പോ അകത്താക്കിയത്. ഇതോടെ ട്രംപ് ജയിക്കുമെന്ന ആശ്വാസത്തിലാണ് അനുയായികൾ.
അമേരിക്കൻ ഗായകനും നർത്തകനുമായിരുന്ന മൈക്കൽ ജാക്സന്റെ ഐതിഹാസിക ‘മൂൺവാക്ക്’ നൃത്തച്ചുവട് വച്ചാണ് കുഞ്ഞൻ ഹിപ്പോ സമൂഹമാധ്യമങ്ങളിൽ വൈറൽ താരമായത്. ഇപ്പോൾ ട്രംപിന്റെ വിജയം കൂടി പ്രവചിച്ചിരിക്കുന്നു. ഹിപ്പോയുടെ ജനപ്രീതി കാരണം സെപ്റ്റംബർ മുതൽ മൃഗശാലയുടെ വരുമാനത്തിൽ 4 മടങ്ങ് വർധനയുണ്ടെന്ന് അധികൃതർ പറയുന്നു.