പ്രതിയെ പിടിക്കാൻ ബൈക്കിൽ ‘ചേസിങ്’; ബൈക്ക് റീൽസിലൂടെ പ്രശസ്തയായ വനിതാ എസ്ഐ ഉൾപ്പെടെ കാറിടിച്ച് മരിച്ചു
ചെന്നൈ ∙ മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനുള്ള യാത്രയ്ക്കിടെ കാറിടിച്ച് 2 വനിതാ പൊലീസുകാർക്ക് ദാരുണാന്ത്യം. മാധവാരം മിൽക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്ഐ ജയശ്രീ (33), കോൺസ്റ്റബിൾ നിത്യ (27) എന്നിവരാണു കൊല്ലപ്പെട്ടത്. ചെന്നൈ–തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ മേൽമറുവത്തൂരിനു സമീപമായിരുന്നു അപകടം.

പ്രതിയെ പിടികൂടുന്നതിനായി ഇരുചക്ര വാഹനത്തിൽ പുറപ്പെട്ട ഇരുവരെയും അമിത വേഗത്തിൽ വന്ന കാർ പിന്നിൽ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ചെങ്കൽപെട്ട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കാർ ഡ്രൈവർ അൻപഴകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇൻസ്റ്റഗ്രാമിൽ രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമാണ് എസ്‌ഐ ജയശ്രീ. ബൈക്ക് ഓടിക്കുന്ന റീൽസുകളാണ് ജയശ്രീ കൂടുതലായും പങ്കുവയ്ക്കാറുള്ളത്. ഒടുവിൽ മരണവും ബൈക്കപകടത്തിൽ തന്നെ.