പാർട്ടി കുടിയൊഴിപ്പിക്കലിന് എതിര്; മുനമ്പത്ത് താമസിക്കുന്നവരുടെ ഒപ്പമാണ് എൽഡിഎഫ്: ഗോവിന്ദൻ
കൽപറ്റ∙ മുനമ്പത്ത് വർഷങ്ങളായി താമസിക്കുന്നവർക്കൊപ്പമാണ് സിപിഎമ്മും എൽഡിഎഫ് സർക്കാരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരളത്തിൽ എവിടെയായാലും കുടിയൊഴിപ്പിക്കുന്നതിന് പാർട്ടി എതിരാണ്. ഈ മാസം 16ന് മുനമ്പം വിഷയം സംബന്ധിച്ച് മന്ത്രിമാരും കക്ഷികളും പങ്കെടുക്കുന്ന യോഗം വിളിച്ചിട്ടുണ്ടെന്നും അതോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

‘‘അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചുപിടിക്കണമെന്ന നാസർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പലയിടത്തും അതിനുള്ള നടപടി വഖഫ് ബോർഡ് സ്വീകരിക്കുന്നുണ്ട്. തുടർന്നാണ് മുനമ്പത്ത് താമസിക്കുന്നവർക്കും നോട്ടിസ് നൽകിയത്. വർഷങ്ങളായി താമസിക്കുന്നവരിൽനിന്ന് നികുതി വാങ്ങുന്നില്ല എന്ന സ്ഥിതി വന്നതാണ് ഉൽകണ്ഠയുണ്ടാക്കിയത്. നികുതി വാങ്ങാൻ സർക്കാർ നിർദേശം നൽകിയതോടെ പ്രശ്‌നത്തിന് പകുതി പരിഹാരമായി.
സിപിഎമ്മും കർഷക പ്രസ്ഥാനങ്ങളും നടത്തിയ ഉജ്വലമായ സമരത്തിന്റെ ഭാഗമായാണ് കേരളത്തിൽ 36 ലക്ഷം പേർക്ക് ഭൂമി ലഭിച്ചത്. എകെജിയുടെ നേതൃത്വത്തിലായിരുന്നു ആലപ്പുഴ മുളവുകാട്ടെ സമരം. ആ പോരാട്ടത്തിൽ 17 സഖാക്കളാണ് രക്തസാക്ഷികളായത്. അന്ന് കാസ പോലെയുള്ള സംഘടനകളില്ല. ഇപ്പോൾ ഭൂമിയുടെ പേരും പറഞ്ഞ് അവർ രംഗത്തുവരുന്നത് വർഗീയ ധ്രുവീകരണത്തിനാണ്. ആർഎസ്‌എസിന് ആളെ കൂട്ടാനാണിത്. ഒരുഭാഗത്ത് ജമാഅത്തെ ഇസ്‌ലാമി, എസ്‌ഡിപിഐ, മറ്റൊരു ഭാഗത്ത് ക്രിസ്‌തീയ വിഭാഗത്തിന്റെ പേരിൽ കാസ എന്നു പറഞ്ഞ് ചിലരും കള്ളപ്രചാരവേല നടത്തുകയാണ്. ഇതിനെ മതനിരപേക്ഷ ചിന്താഗതിയുള്ളവർ ഒരുമിച്ച് നേരിടണം.’’ – എം.വി.ഗോവിന്ദൻ പറഞ്ഞു.