‘കലക്ടർക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ’: അരുൺ വിജയനെ പിന്തുണച്ച് ഐഎഎസ് അസോസിയേഷൻ
തിരുവനന്തപുരം ∙ കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ കണ്ണൂർ കലക്ടർ അരുൺ.കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ. നവീൻ ബാബുവിന്റെ മരണം നിർഭാഗ്യകരമാണെന്നും എന്നാൽ വിഷയത്തിൽ കണ്ണൂർ കലക്ടറെ കുറ്റപ്പെടുത്തുകയാണു ചെയ്യുന്നതെന്നും ഐഎഎസ് അസോസിയേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

തിരുവനന്തപുരം ∙ കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ കണ്ണൂർ കലക്ടർ അരുൺ.കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ. നവീൻ ബാബുവിന്റെ മരണം നിർഭാഗ്യകരമാണെന്നും എന്നാൽ വിഷയത്തിൽ കണ്ണൂർ കലക്ടറെ കുറ്റപ്പെടുത്തുകയാണു ചെയ്യുന്നതെന്നും ഐഎഎസ് അസോസിയേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണു കലക്ടർക്ക് പൂർണ പിന്തുണയുമായി എത്തിയത്.
സഹപ്രവർത്തകന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയാണെന്നും ദുഃഖിതരായ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും അസോസിയേഷൻ വ്യക്തമാക്കി. എന്നാൽ മരണത്തിലേക്കു നയിച്ചതിനെ സംബന്ധിച്ച് റവന്യൂ വകുപ്പും പൊലീസും അന്വേഷിക്കുകയാണെന്നും അന്വേഷണത്തിൽ എല്ലാം വെളിപ്പെടുമെന്നു വിശ്വസിക്കുന്നതായും കുറിപ്പിൽ പറയുന്നുണ്ട്.
പൊതുസമൂഹത്തിൽ കലക്ടർക്കെതിരെ അനാവശ്യമായതും വ്യക്തിപരവുമായ ആക്രമണങ്ങൾ നടക്കുകയാണ്. അന്വേഷണം നടക്കുമ്പോൾ മുൻവിധിയോടെ അഭിപ്രായം രേഖപ്പെടുത്തുന്നു. കലക്ടർ അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നുണ്ടെന്നും അന്വേഷണ സംഘത്തിന് ആവശ്യമായ വിവരങ്ങള്‍ നൽകുന്നുണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി. ഡോ.ബി അശോകൻ പ്രസിഡന്റും എം.ജി.രാജമാണിക്യം സെക്രട്ടറിയുമായ ഐഎഎസ് അസോസിയേഷനാണ് അരുൺ കെ.വിജയന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.