‘ഡ്യൂട്ടിയിലുള്ള ഡോക്ടർക്കെതിരെ ഭീഷണി മുഴക്കി’: പി.വി.അൻവറിനെതിരെ കേസെടുക്കണമെന്ന് ഐഎംഎ
തിരുവനന്തപുരം∙ ചേലക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുള്ള ഡോക്ടറോട്, രോഗികളും മറ്റുള്ളവരും നോക്കിനിൽക്കെ അപമര്യാദയായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പി.വി.അൻവർ എംഎൽഎക്കെതിരെ ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കേസ് എടുക്കണമെന്ന് ഐഎംഎ.

തിരുവനന്തപുരം∙ ചേലക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുള്ള ഡോക്ടറോട്, രോഗികളും മറ്റുള്ളവരും നോക്കിനിൽക്കെ അപമര്യാദയായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പി.വി.അൻവർ എംഎൽഎക്കെതിരെ ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കേസ് എടുക്കണമെന്ന് ഐഎംഎ. തിരക്കേറിയ ഒപിയിൽ രോഗികളെ പരിശോധിക്കുന്ന ഡോക്ടറെ ഭീഷണി സ്വരത്തിൽ ആക്ഷേപിക്കുകയും സംഘം ചേർന്ന് അപമാനിക്കുകയും ചെയ്‌തത് തികച്ചും അപരിഷ്കൃതമായ നടപടിയാണെന്നും ഐഎംഎ ആരോപിച്ചു.
ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ആത്മവിശ്വാസം തകർക്കാനും അവരെ സമൂഹത്തിനു മുന്നിൽ ഇകഴ്ത്തി കാട്ടാനും ശ്രമിക്കുന്നവർ ആരായാലും സംഘടന നോക്കി നിൽക്കില്ല. സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ഐഎംഎ അറിയിച്ചു. പി.വി.അൻവറിനെതിരെ ഒട്ടും വൈകാതെ തന്നെ കേസ് റജിസ്റ്റർ ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.