ബാങ്കുകളും മെറ്റലും തുണച്ചു; കരകയറി വിപണി, നിഫ്റ്റി 24,190 കടന്നു, സെൻസെക്സ് 600 പോയിന്റ് നേട്ടത്തിൽ
ആഗോള, ആഭ്യന്തരതലങ്ങളിൽനിന്നുള്ള പ്രതികൂലക്കാറ്റിൽ തട്ടി ഉച്ചവരെ നഷ്ടത്തിലേക്കു കൂപ്പകുത്തിയ ഇന്ത്യൻ ഓഹരി സൂചികകൾ, ഉച്ചയ്ക്കുശേഷം നേട്ടത്തിൽ. രാവിലെ 400ലേറെ പോയിന്റ് നഷ്ടവുമായി 78,296 വരെ താഴ്ന്ന സെൻസെക്സ് ഇപ്പോഴുള്ളത് 600ലേറെ പോയിന്റ് (+0.79%) ഉയർന്ന് 79,408ൽ. ഒരുവേള 23,842 വരെ ഇടിഞ്ഞ നിഫ്റ്റിയും 190ലേറെ (+0.8%) പോയിന്റ് തിരിച്ചുകയറി 24,190 പോയിന്റും കടന്നു. മെറ്റൽ ഓഹരികളാണ് ഓഹരി വിപണിയുടെ നേട്ടത്തിനു ചുക്കാൻ പിടിക്കുന്നത്.

രാവിലെ നഷ്ടത്തിലായിരുന്ന ബാങ്കിങ് (സ്വകാര്യ, പൊതുമേഖലാ ബാങ്ക്) ഓഹരികൾ ഉച്ചയ്ക്കുശേഷം മികച്ച നേട്ടം കൈവരിച്ചതും ഓഹരി സൂചികകളെ ഉഷാറാക്കി. രാവിലത്തെ സെഷനിൽ മെറ്റൽ ഒഴികെയുള്ള എല്ലാ ഓഹരികളും ചുവപ്പിലായിരുന്നു. നിക്ഷേപകർക്കിടയിൽ ആശങ്ക ശക്തമാണെന്നു വ്യക്തമാക്കി, രാവിലെ രണ്ടു ശതമാനത്തിലധികം ഉയർന്ന ഇന്ത്യ വിക്സ് സൂചിക, ഉച്ചയ്ക്കുശേഷം രണ്ടു ശതമാനം താഴേക്കുപോയതും നേട്ടമാണ്.
നിഫ്റ്റിയുടെ പ്രകടനം
നിഫ്റ്റി50ൽ 35 ഓഹരികൾ നേട്ടത്തിലും 15 ഓഹരികൾ ഇപ്പോൾ നഷ്ടത്തിലുമാണ്. ഉച്ചയ്ക്കുമുൻപ് ഇതുനേരെ വിപരീതമായിരുന്നു. ആഭ്യന്തര സമ്പദ്‍വ്യവസ്ഥയുടെ ഉണർവിനായി 1.4 ലക്ഷം കോടി ഡോളറിന്റെ അധിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനുള്ള ചൈനീസ് സർക്കാരിന്റെ നീക്കമാണ് മെറ്റൽ ഓഹരികൾക്കു കരുത്തായത്. ‘ലോകത്തിന്റെ വ്യവസായ, മാനുഫാക്ചറിങ് കേന്ദ്രം’ എന്ന വിശേഷണമുള്ള രാജ്യമാണ് ചൈന.
ജെഎസ്ഡബ്ല്യു സ്റ്റീൽ (+3.67%), ടാറ്റാ സ്റ്റീൽ (+3.14%), ഹിൻഡാൽകോ (+3.13%) എന്നിവയാണ് നിഫ്റ്റി50ൽ നേട്ടത്തിൽ മുന്നിൽ. 2.32% താഴ്ന്ന് അദാനി പോർട്സ് ആണ് നഷ്ടത്തിൽ ഒന്നാമതുള്ളത്. കഴിഞ്ഞപാദത്തിൽ കമ്പനിയുടെ ചരക്കുനീക്ക കണക്കുകൾ മികവ് പുലർത്തിയെന്ന് ബിസിനസ് അപ്ഡേറ്റ് റിപ്പോർട്ട് വ്യക്തമാക്കി. എന്നാൽ, ഓഹരിവില താഴേക്കാണ് ഇന്നലെയും ഇന്നും നീങ്ങിയത്. വിശാല വിപണിയിൽ 2.54% ഉയർന്ന് നിഫ്റ്റി മെറ്റലാണു നേട്ടത്തിൽ മുന്നിൽ. പൊതുമേഖലാ ബാങ്ക് സൂചിക 1.90%, സ്വകാര്യബാങ്ക് സൂചിക 1.56%, ബാങ്ക് നിഫ്റ്റി 1.58%, ഫിനാൻഷ്യൽ സർവീസസ് 1.66% എന്നിങ്ങനെ ഉയർന്ന് മികച്ച പിന്തുണ നൽകുന്നുണ്ട്.
സെൻസെക്സിന്റെ വീഴ്ച
അദാനി പോർട്സാണ് സെൻസെക്സിലും ഇന്ന് 2.77% താഴ്ന്ന് നഷ്ടത്തിൽ മുന്നിലുള്ളത്. ഇൻഫോസിസ്, ടൈറ്റൻ, ഐടിസി, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ് എന്നിവ നഷ്ടത്തിൽ തുടരുന്നു. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഇരട്ടകൾ, എസ്ബിഐ, മാരുതി സുസുക്കി എന്നിവയാണു നേട്ടത്തിൽ മുന്നിൽ; ഇവ 1.3-3.5% ഉയർന്നു.
ബിഎസ്ഇയിൽ 4,011 ഓഹരികളുടെ വ്യാപാരം നടക്കുന്നതിൽ 2,408 എണ്ണം നേട്ടത്തിലും 1,485 എണ്ണം നഷ്ടത്തിലുമാണ്. 118 ഓഹരികളുടെ വില മാറിയില്ല. നിക്ഷേപരുടെ സമ്പത്തിൽ (ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം) ഇന്നലെ 6 ലക്ഷം കോടി രൂപ ഒലിച്ചുപോയിരുന്നു. ഇന്ന് രാവിലെ 2.17 ലക്ഷം കോടി രൂപയും നഷ്ടപ്പെട്ടെങ്കിലും ഇപ്പോഴത് നിജപ്പെടുത്തി നേട്ടത്തിലായി.
ചാഞ്ചാട്ടത്തിനു നിരവധി കാരണങ്ങൾ
മുഹൂർത്ത വ്യാപാരത്തിൽ നേട്ടം കൊയ്തെങ്കിലും ഇന്ത്യൻ ഓഹരി വിപണിയെ കാത്തിരിക്കുന്നതു വെല്ലുവിളികളാണെന്ന് അന്നേ വ്യക്തമായിരുന്നു. വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യൻ ഓഹരികൾ വിറ്റു കാശാക്കി, ചൈനീസ് ഓഹരികൾ വാങ്ങിക്കൂട്ടുകയാണ്. ഒക്ടോബറിൽ മാത്രം അവർ ഇന്ത്യയിൽനിന്നു പിൻവലിച്ചത് 1.14 ലക്ഷം കോടി രൂപയായിരുന്നു. ഇന്നലെയും 4,330 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ അവർ വിറ്റു.
അമേരിക്കൻ തിരഞ്ഞെടുപ്പിൽ ആരു ജയിക്കുമെന്നതു സംബന്ധിച്ച അനിശ്ചിതത്വം ആഗോള സമ്പദ്‍വ്യവസ്ഥയ്ക്കുമേൽ വീഴ്ത്തുന്ന കരിനിഴലും വിപണികളെ ഉലയ്ക്കുന്നുണ്ട്. ട്രംപ് വരുന്നതു സാമ്പത്തിക നയങ്ങളെ കീഴ്മേൽ മറിക്കും. ഈ ഭീതിയുള്ളതിനാൽ യുഎസ് ഓഹരി വിപണികളായ ഡൗ ജോൺസ് 0.6 ശതമാനവും (250 പോയിന്റ്) എസ് ആൻഡ് പി 500, നാസ്ഡാക് എന്നിവ 0.3% വീതവും ഇടിഞ്ഞിരുന്നു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയം ആർക്കെന്ന നേരിയ സൂചനയെങ്കിലും ലഭിക്കുന്നതുവരെ കാത്തിരുന്നു കാണാം എന്ന നിലപാടിലാണു നിക്ഷേപകർ. അതിനുശേഷം മാത്രമേ കാര്യമായ നിക്ഷേപ തീരുമാനങ്ങളിലേക്ക് അവർ കടക്കാനിടയുള്ളൂ.
യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ (ട്രഷറി യീൽഡ്) ആദായനിരക്ക് 0.05% താഴ്ന്നതും ഓഹരികൾക്കു കൂടുതൽ സമ്മർദമായി. യൂറോ, ജാപ്പനീസ് യെൻ തുടങ്ങി ആറു മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് രണ്ടാഴ്ചത്തെ താഴ്ചയായ 103.86ലേക്ക് ഇടിഞ്ഞതും തിരിച്ചടിയാണ്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്, യുകെയുടെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവ വ്യാഴാഴ്ച പണനയം പ്രഖ്യാപിക്കും. ഇരുവരും കാൽശതമാനം വീതം (0.25%) അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്നാണു വിലയിരുത്തലുകൾ. ഇന്ത്യയിൽ കമ്പനികളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത സെപ്റ്റംബർപാദ പ്രവർത്തനഫലങ്ങളും ഓഹരികളെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
ശ്രദ്ധയിൽ ഇവർ
റെയ്മണ്ട് ഓഹരികൾ ഇന്നു വൻ ചാഞ്ചാട്ടത്തിലാണ്. ഇന്നു വ്യാപാരത്തുടക്കത്തിൽ 4.5% ഉയർന്നെങ്കിലും ഇപ്പോഴുള്ളത് 2.72% നഷ്ടത്തിൽ. സെപ്റ്റംബർപാദത്തിൽ വരുമാനം, ലാഭം, എബിറ്റ്ഡ എന്നിവയിലെല്ലാം മികച്ച മുന്നേറ്റമുണ്ടായ കരുത്തിലായിരുന്നു തുടക്കത്തിലെ ഓഹരിക്കുതിപ്പ്. സെപ്റ്റംബർപാദത്തിൽ ലാഭം 9.4%, വരുമാനം 5.18% എന്നിങ്ങനെ ഉയർന്ന കരുത്തിൽ ഗ്ലാൻഡ് ഫാർമ ഓഹരികൾ 12 ശതമാനത്തോളം നേട്ടത്തിലേറി.
കേരള ഓഹരികൾ സമ്മിശ്രം
കേരളത്തിൽനിന്നുള്ള കമ്പനികളുടെ ഓഹരികൾ ഇന്നും സമ്മിശ്ര പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. സ്കൂബിഡേ 5% ഉയർന്ന് അപ്പർ-സർക്യൂട്ടിലായി. ഇന്ന് സെപ്റ്റംബർപാദ പ്രവർത്തനഫലം പുറത്തുവിടുന്ന മുത്തൂറ്റ് മൈക്രോഫിൻ 3.3%, മണപ്പുറം ഫിനാൻസ് 3.92% എന്നിങ്ങനെ ഉയർന്നു. വണ്ടർലായുടെ പ്രവർത്തനഫലവും ഇന്നറിയാം; ഓഹരി 3.3% താഴ്ന്നു. കഴിഞ്ഞദിവസങ്ങളിൽ തുടർച്ചയായി 5% ഉയർന്ന് അപ്പർ-സർക്യൂട്ടിലായിരുന്ന കിറ്റെക്സ് ഇന്ന് 3% നഷ്ടത്തിലായി. കല്യാൺ ജ്വല്ലേഴ്സ് 2.49%, കൊച്ചിൻ ഷിപ്പ്‍യാർഡ് 2%, വി-ഗാർഡ് 2.25% എന്നിങ്ങനെയും താഴ്ന്നിട്ടുണ്ട്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപു നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)