പത്തനംതിട്ട ∙ തുലാമഴ ശക്തമായിരിക്കെ ശബരിമല മേഖലയിലെ വിവരങ്ങൾ ശേഖരിക്കാൻ ഇപ്പോളും കേന്ദ്ര കാലാവസ്ഥാ വകുപ്പിന് കൃത്യമായ സംവിധാനങ്ങളില്ല. 2018ലെ പ്രളയത്തിനു ശേഷം സംസ്ഥാനത്ത് നൂറിലേറെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകൾ (എഡബ്ല്യുഎസ്) സ്ഥാപിച്ചിരുന്നു. എന്നാൽ ഇപ്പോഴും ശബരിമല, പമ്പ, നിലയ്ക്കൽ തുടങ്ങി ലക്ഷക്കണക്കിനു തീർഥാടകരെത്തുന്ന സ്ഥലങ്ങളിലെ കാലാവസ്ഥാ വിവരങ്ങൾ അറിയാൻ സംവിധാനമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീർഥാടന കാലത്തിനു 10 ദിവസം മാത്രം ശേഷിക്കെ എത്രയും വേഗം തീർഥാടകരെത്തുന്ന മേഖലകളിൽ എഡബ്ല്യുഎസ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യത്തിൽ നിലവിൽ തീരുമാനമായിട്ടില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് അധികൃതർ പ്രതികരിച്ചത്. 

ADVERTISEMENT

ശക്തമായ മഴയാണ് കഴിഞ്ഞ ഏതാനും ദിവസമായി ജില്ലയിൽ ലഭിക്കുന്നത്. പെരുനാട് പഞ്ചായത്തിലാണു ശബരിമല സ്ഥിതി ചെയ്യുന്നത്. ഇവിടെ ളാഹയിലാണ് എഡബ്ല്യുഎസ്. ളാഹയിൽ നിന്നു ശബരിമലയിലേക്ക് 36 കിലോമീറ്റർ ദൂരമുണ്ട്. സീതത്തോടാണ് അടുത്തുള്ള മറ്റൊരു സ്റ്റേഷൻ. ഇതു പലപ്പോളും പ്രവർത്തിക്കുന്നില്ല. 

തുലാവർഷത്തിലെ മഴ കൂടുതലും പ്രാദേശികമായി പെയ്യുന്നതാണ്. കുറഞ്ഞ സമയത്തു ശക്തമായി പെയ്യുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ ശനിയാഴ്ച ളാഹയിൽ ഒന്നര മണിക്കൂറിനിടെ 100 മില്ലിമീറ്ററിലേറെ മഴ പെയ്യുന്ന സാഹചര്യമുണ്ടായി. ഇത്തരത്തിൽ അസാധാരണ സാഹചര്യങ്ങൾ വരുമ്പോൾ കൃത്യമായ മുന്നറിയിപ്പ് കൊടുക്കാനോ ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാനോ കഴിയാതെ വരും. 

ADVERTISEMENT

അടിയന്തര സാഹചര്യങ്ങളിൽ എന്തൊക്കെ മുൻകരുതലുകളെടുക്കണമെന്ന കാര്യത്തിലുൾ‍പ്പെടെ ഇത്തരം വിവരങ്ങൾ അനിവാര്യമാണ്. പമ്പാ നദിയുമായി ബന്ധപ്പെട്ട് ഇറിഗേഷൻ വകുപ്പിന് മാനുവലായി വിവര ശേഖരണത്തിനുള്ള സംവിധാനമുണ്ട്. എന്നാൽ ഇത് കാലാവസ്ഥാ പ്രവചനത്തിന് ഉപകരിക്കില്ല.

English Summary:

There is no system to know weather information in the Sabarimala region