തിരുവനന്തപുരം ∙ കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച നാലുപേരുടെയും ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4 ലക്ഷം രൂപ വീതം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച നാലുപേരുടെയും ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4 ലക്ഷം രൂപ വീതം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഷൊര്‍ണൂര്‍ റെയില്‍വേ പാലത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിടെ ട്രെയിന്‍ തട്ടി മരിച്ച തമിഴ്നാട്  സേലം സ്വദേശികളുടെ ആശ്രിതര്‍ക്ക് 3 ലക്ഷം രൂപ വീതവും അനുവദിക്കും.

മന്ത്രിസഭായോഗത്തിലെ മറ്റ് തീരുമാനങ്ങൾ

ADVERTISEMENT

∙ കാലാവധി ദീര്‍ഘിപ്പിച്ചു

സംസ്ഥാനത്ത് 2020 ജൂലൈ മുതല്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തിവരുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് 2021 മേയ് 7ന് നിയമിച്ച ജസ്റ്റിസ് വി.കെ. മോഹനന്‍ അന്വേഷണ കമ്മിഷന്റെ കാലാവധി 07.11.2024 മുതല്‍ 6 മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും.

മലപ്പുറം താനൂര്‍ തൂവല്‍ത്തീരം ബീച്ചില്‍ 07.05.2023ന് ഉണ്ടായ ബോട്ടപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ചും ഭാവിയില്‍ ഇത്തരത്തില്‍ ദുരന്തങ്ങള്‍ ഒഴിവാക്കുവാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും അന്വേഷിക്കുന്നതിന് 2023 മേയ് 12ന് രൂപീകരിച്ച ജസ്റ്റിസ് വി.കെ. മോഹനന്‍ അന്വേഷണ കമ്മിഷന്റെ കാലാവധി 2024 നവംബര്‍ 12 മുതല്‍ ആറ് മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു വിജ്ഞാപനം പുറപ്പെടുവിക്കും.

ADVERTISEMENT

∙ സര്‍ക്കാര്‍ ഗ്യാരന്റി

കേരള പേപ്പര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡിന് പ്രവര്‍ത്തന മൂലധനം ബാങ്കുകളില്‍ നിന്നും സ്വരൂപിക്കുന്നതിന് 30 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കും. 

∙ മുദ്രവില ഒഴിവാക്കും

കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ ഈടായി നല്‍കി കെടിഡിഎഫ്സിയുടെ വായ്പാ വിഹിതമായ 138.23 കോടി രൂപ കേരള ബാങ്ക് ഏറ്റെടുക്കുന്നതുമായി സംബന്ധിച്ച കരാര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ മുദ്രവില, റജിസ്‌ട്രേഷന്‍ ഫീസ് ഇനങ്ങളിലുള്ള 9,67,61,000 രൂപ ഒഴിവാക്കി നല്‍കും.

ADVERTISEMENT

∙ ടെണ്ടര്‍ അംഗീകരിച്ചു

ഇരവിപുരം നിയോജക മണ്ഡലത്തിലെ  വൈ.എം.സി.എ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു.

∙ തസ്തിക

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗത്തില്‍ ഒരു അസോസിയേറ്റ് പ്രൊഫസര്‍ തസ്തിക സൃഷ്ടിക്കും.

∙കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി വടക്ക്, എരുമേലി തെക്ക്, കോരിത്തോട് വില്ലേജുകളിലെ പട്ടയ അപേക്ഷകള്‍ പരിശോധിച്ച് പട്ടയം നല്‍കുന്നതിന് 17 തസ്തികകള്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി സൃഷ്ടിച്ച് സ്‌പെഷല്‍ ഓഫീസ് അനുവദിച്ച നടപടി സാധൂകരിച്ചു.

അനുമതി നല്‍കി

കൊല്ലം കെഎംഎംഎല്ലിന്റെ 5 ഏക്കര്‍ ഭൂമി 10 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കി അയണ്‍ ഓക്‌സൈഡ് റസിഡ്യൂ പ്രോസസ്സിംഗ് പ്ലാന്റ്, ഇടിപി സ്ലഡ്ജ് പ്രോസസ്സിംഗ് പ്ലാന്റ് എന്നിവ സ്ഥാപിക്കുന്നതിന് കരാറില്‍ ഏര്‍പ്പെടാന്‍ കെഎംഎംഎല്‍ ഡയറക്ടര്‍ക്ക് അനുമതി നല്‍കി.

English Summary:

Chief minister relief fund