വാഷിങ്ടൻ∙ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡോണൾഡ് ട്രംപ് ഇനി യുഎസിന്റെ 47ാം പ്രസിഡന്റ്. ചരിത്രപരം എന്നല്ലാതെ ട്രംപിന്റെ തിരിച്ചുവരവിനെ വിശേഷിപ്പിക്കാൻ മറ്റൊരു വാക്കില്ല. ക്രിമിനൽക്കേസുകളിൽ കുറ്റക്കാരൻ, പ്രചാരണവേളയിലെ വധശ്രമം, സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള ആരോപണങ്ങൾ തുടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡോണൾഡ് ട്രംപ് ഇനി യുഎസിന്റെ 47ാം പ്രസിഡന്റ്. ചരിത്രപരം എന്നല്ലാതെ ട്രംപിന്റെ തിരിച്ചുവരവിനെ വിശേഷിപ്പിക്കാൻ മറ്റൊരു വാക്കില്ല. ക്രിമിനൽക്കേസുകളിൽ കുറ്റക്കാരൻ, പ്രചാരണവേളയിലെ വധശ്രമം, സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള ആരോപണങ്ങൾ തുടങ്ങിയ വെല്ലുവിളികൾ ഒന്നിനുപുറകെ ഒന്നായി വന്നിട്ടും യുഎസ് ജനത ശങ്കയേതുമില്ലാതെ ട്രംപിനെ തുണച്ചു.

ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസും ഇ‍ഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്ന അഭിപ്രായ സർവേ പ്രവചനങ്ങളെ പാടേ തള്ളി വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂർ മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയായിരുന്നു ട്രംപിന്റെ മുന്നേറ്റം. ട്രംപോ കമലയോ എന്ന സന്ദേഹം വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ ഒരു നിമിഷം പോലും  ഉണ്ടായില്ല. ജനകീയ വോട്ടിലും വിജയത്തിലേക്കുനീങ്ങുന്ന ട്രംപ് 20 വർഷത്തെ ചരിത്രം തിരുത്തിയെഴുതി ജനകീയ വോട്ടിലും വിജയിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകുകയാണ്.

ADVERTISEMENT

നിർണായക സംസ്ഥാനങ്ങളായ (സ്വിങ് സ്റ്റേറ്റുകൾ) നോർത്ത് കാരോലൈന, ജോർജിയ, പെൻസിൽവേനിയ, വിസ്കോൻസിൻ എന്നിവിടങ്ങളിൽ വിജയം ഉറപ്പിച്ച ട്രംപ് മിഷിഗൻ, നെവാഡ, അരിസോന എന്നിവിടങ്ങളിൽ വ്യക്തമായ ലീഡും പുലർത്തുന്നു. വിസ്കോൻസിനിൽ വിജയിച്ചതോടെയാണ് ‌270 ഇലക്ടറൽ വോട്ടുകളെന്ന മാന്ത്രികസംഖ്യ കടന്ന് ട്രംപ് വിജയം ഉറപ്പിച്ചത്. അതോടെ യുഎസിന് ആദ്യത്തെ വനിതാ പ്രസിഡന്റെന്ന സ്വപ്നം ഒരിക്കൽകൂടി അസ്തമിച്ചു. കമല ഹാരിസിന്റെ പരാജയം ഉറപ്പായി. പ്രസിഡന്റ് തിരഞ്ഞെടുപ്പുകൂടാതെ സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടി ആധിപത്യം ഉറപ്പിച്ചു. 4 വർഷത്തിനുശേഷമാണ് റിപ്പബ്ലിക്കൻ പാർട്ടി യുഎസ് സെനറ്റിൽ ഭൂരിപക്ഷം നേടുന്നത്.

2020ൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനോട് പരാജയപ്പെട്ടാണ് ട്രംപ് 45ാം പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. അന്ന് ജനവിധി അംഗീകരിക്കാതെ കലാപത്തിന് ആഹ്വാനം ചെയ്തെന്ന കേസിൽ കോടതി നടപടികൾ പുരോഗമിക്കുമ്പോഴാണ് നാലുവർഷത്തിനുശേഷം ട്രംപ് വൈറ്റ്ഹൗസിലേക്ക് തിരികെയെത്തുന്നത്. സമ്പദ്‌വ്യവസ്ഥ, കുടിയേറ്റം, ഗർഭച്ഛിദ്രം എന്നിവ നിർണായക വിഷയങ്ങളായ തിരഞ്ഞെടുപ്പിൽ കടുത്ത നയങ്ങൾ വാഗ്ദാനം ചെയ്താണ് അമേരിക്കൻ ജനതയെ ട്രംപ് ഇക്കുറി കയ്യിലെടുത്തത്. വിലക്കയറ്റം ഇല്ലാതാക്കി അമേരിക്കയെ വീണ്ടും ജനങ്ങൾക്ക് താങ്ങാനാകുന്ന ജീവിതച്ചെലവുള്ള ഇടമാക്കുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. നികുതികൾ വെട്ടിക്കുറയ്ക്കുമെന്നും ഇറക്കുമതിക്ക് വലിയ തീരുവകളേർപ്പെടുത്തി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്നും ട്രംപ് പറയുന്നു. അമേരിക്ക ആദ്യം എന്ന ദേശീയതയിലൂന്നിയ അടവും ട്രംപ് പയറ്റി. 

ADVERTISEMENT

കുടിയേറ്റമാണ് തീവ്ര ദേശീയവാദികളുടെ വോട്ടുനേടാൻ ട്രംപിനെ സഹായിച്ച ഘടകം. യുഎസിനും മെക്സിക്കോയ്ക്കും ഇടയിൽ മതിൽ കെട്ടി കുടിയേറ്റം തടയുമെന്ന കഴിഞ്ഞ തവണത്തെ വാഗ്ദാനം ഇത്തവണ ഉറപ്പായും നടപ്പാക്കുമെന്ന് ട്രംപ് വാക്കു നൽകിയിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുമെന്നും ട്രംപ് പറഞ്ഞു.

2025 ജനുവരി 6നാണ് തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക. ജനുവരി 20ന് ട്രംപും ജെ.ഡി.വാൻസും പ്രസിഡന്റും വൈസ് പ്രസിഡന്റുമായി ചുമതലയേൽക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT