പാലക്കാട്∙ വ്യാജ ഐഡി കാർഡ് നിർമാണക്കേസിലെ പ്രതിയായ ഫെനി നൈനാനാണ് ഹോട്ടലിൽ നീല ട്രോളി ബാഗ് എത്തിച്ചതെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു. തെളിവുകൾ നിമിഷങ്ങൾക്കകം പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ‘‘വ്യാജ ഐഡി കാർഡ് നിർമാണക്കേസിലെ പ്രതിയായ ഫെനി നൈനാൻ എന്തിന് ഹോട്ടലിൽ വന്നു. അദ്ദേഹത്തിന്റെ കയ്യിൽ ഒരു നീല ട്രോളി ബാഗും ഉണ്ടായിരുന്നു. ഷാഫി പറമ്പിലിനൊപ്പമാണ് അദ്ദേഹം വന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ വ്യാജ ഐഡി കാർഡ് നിർമാണക്കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാനാണ് പാലക്കാട്ടെ ഹോട്ടലിൽ നീല ട്രോളി ബാഗ് എത്തിച്ചതെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു. തെളിവുകൾ നിമിഷങ്ങൾക്കകം പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ‘‘വ്യാജ ഐഡി കാർഡ് നിർമാണക്കേസിലെ പ്രതിയായ ഫെനി എന്തിനാണു ഹോട്ടലിൽ വന്നത്. അദ്ദേഹത്തിന്റെ കയ്യിൽ ഒരു നീല ട്രോളി ബാഗും ഉണ്ടായിരുന്നു. ഷാഫി പറമ്പിലിനൊപ്പമാണ് അദ്ദേഹം വന്നത്. ട്രോളി ബാഗ് ഒരു റൂമിലേക്ക് കയറ്റുന്നു. ഷാഫി പറമ്പിലും ജ്യോതികുമാർ ചാമക്കാലയും രാഹുലും ആ മുറിയിൽ കയറുന്നു. ആദ്യം ഷാഫിയും ജ്യോതികുമാറും വന്നു. അതിന് ശേഷമാണ് രാഹുൽ വന്നത്.  അതിനുശേഷം ബാഗ് പുറത്തേക്ക് കൊണ്ടുവന്നു. പിന്നെ മറ്റൊരു മുറിയിലേക്ക് ബാഗ് കയറ്റുന്നു. അതിനുശേഷം രാഹുലും ഷാഫിയും പുറത്തു വരുന്നു. പറഞ്ഞതെല്ലാം വസ്തുതയാണെന്നതിനുള്ള തെളിവുകൾ നിമിഷങ്ങൾക്കകം പുറത്തുവരും. സംഭവം കണ്ട ആളുകൾ ഞങ്ങളോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്’’– സുരേഷ് ബാബു പറഞ്ഞു. 

‘‘പെട്ടിയിൽ വസ്ത്രമായിരുന്നെങ്കിൽ, രാഹുലിന്റെ ഡ്രസ് ഷാഫിക്ക് ചേരുമോ എന്ന് നോക്കിയതാണോ? അതോ ജ്യോതികുമാർ ചാമക്കാലയ്ക്ക് ചേരുന്നതാണോ എന്ന് നോക്കിയതാണോ? ഇതെല്ലാം ദുരൂഹമാണ്.  ഇങ്ങനെയൊരു നുണയനായ യുഡിഎഫ് സ്ഥാനാർഥിയാണ് മത്സരിക്കുന്നത് എന്നതില്‍ ലജ്ജിക്കണം. ഇന്നലെ അവിടെയില്ലെന്ന് പറഞ്ഞ ആൾ ഇന്ന് അവിടെ ഉണ്ടെന്നാണ് പറയുന്നത്’’– ഇ.എൻ.സുരേഷ് ബാബു പറഞ്ഞു.

English Summary:

Blue Trolley Bag Mystery: CPM's Suresh Babu Promises Evidence

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT