മയാമി∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കും ഡോണൾഡ് ട്രംപിനുമൊപ്പമായിരിക്കും ഫ്ലോറിഡയെന്ന കാര്യത്തിൽ അമേരിക്കക്കാർക്കു സംശയമൊന്നുമില്ലായിരുന്നു. 2016ൽ വിജയിച്ചപ്പോഴും 2020ൽ പരാജയപ്പെട്ടപ്പോഴും ട്രംപിനൊപ്പമായിരുന്നു ഈ തെക്കൻ സംസ്ഥാനം. 99% വോട്ട് എണ്ണിത്തീർന്നപ്പോൾ ഇവിടെ ട്രംപിന് 56% പേരുടെ പിന്തുണയാണ് ലഭിച്ചത്. എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഫ്ലോറിഡയിൽ പ്രസിഡന്റ് സ്ഥാനാർഥികൾ തമ്മിലുള്ള മത്സരത്തേക്കാൾ ശ്രദ്ധിക്കപ്പെട്ടത് മറ്റൊരു വിഷയമായിരുന്നു. ഗർഭഛിദ്രം നടത്താനുള്ള സ്ത്രീകളുടെ അവകാശത്തിനുമേൽ സംസ്ഥാനത്തിന് എത്രത്തോളം നിയന്ത്രണമാകാമെന്നതായിരുന്നു ഫ്ലോറിഡയിലെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്ന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗർഭഛിദ്രം ഏതാണ്ടു നിരോധിക്കുന്ന വിധത്തിലുള്ള സംസ്ഥാന നിയമം ഭേദഗതി ചെയ്യാനുള്ള ജനഹിതം കൂടിയായിരുന്നു ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പ്. എന്നാൽ അത്തരമൊരു ഭേദഗതിക്കു വേണ്ടി നിലകൊണ്ടവർക്കു നിരാശ നൽകുന്നതാണ് ഫ്ലോറിഡയിൽനിന്നു പുറത്തുവരുന്ന ഫലം. ഫ്ലോറിഡ സംസ്ഥാനത്തെ നിയമമനുസരിച്ച് 60% വോട്ടു ലഭിച്ചെങ്കിലേ ഒരു നിയമഭേദഗതി സാധ്യമാകൂ. ഗർഭഛിദ്രം സംബന്ധിച്ച നിയമഭേദഗതിക്ക് 58% പേരുടെ പിന്തുണയാണു ലഭിച്ചത്. മറ്റു പല സംസ്ഥാനങ്ങളിലും നിയമഭേദഗതികൾ നടപ്പാക്കാൻ 50 ശതമാനത്തിലധികം പേരുടെ പിന്തുണയെ ആവശ്യമുള്ളൂ. ഗർഭഛിദ്രം സംബന്ധിച്ച നിയമങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്ന സുപ്രീംകോടതി വിധി 2022ൽ വന്നതിനു ശേഷം പല സംസ്ഥാനങ്ങളും ഭേദഗതികൾ വോട്ടിനിട്ട് സാധ്യമാക്കിയിട്ടുണ്ട്. 

ADVERTISEMENT

എന്നാൽ ഫ്ലോറിഡയിൽ ഗർഭഛിദ്ര നിയന്ത്രണത്തിന് ഇളവു വരുത്താതിരിക്കാൻ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഗവർണർ റോ ഡിസാൻഡിസ് സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിച്ചിരുന്നു. മുമ്പ് 15 ആഴ്ച വരെ ഗർഭഛിദ്രം അനുവദിച്ചിരുന്ന ഫ്ലോറിഡ സുപ്രീംകോടതി വിധിയെ തുടർന്ന് ഈ കാലാവധി ആറാഴ്ചയായി കുറക്കുകയായിരുന്നു. ഇതു ഫലത്തിൽ ഗർഭച്ഛിദ്ര നിരോധനമാണെന്നും ബലാത്സംഗം, രക്തബന്ധത്തിൽ ഉള്ളവരിൽനിന്നുള്ള ഗർഭധാരണം, അമ്മയുടെ ജീവനു ഭീഷണിയാകുന്ന അവസ്ഥകൾ തുടങ്ങിയ സാഹചര്യങ്ങളിൽ പോലും ഗർഭഛിദ്രത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നുവെന്നായിരുന്നു നിയമഭേദഗതിക്കു വേണ്ടി വാദിച്ചവരുടെ നിലപാട്.

English Summary:

Florida abortion restrictions remain election results analysis

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT