യുഎസ് പ്രസിഡന്റ് പദത്തിലേക്ക് ഡോണൾഡ് ട്രംപ് വീണ്ടും എത്തുമെന്ന് ഉറപ്പായതോടെ രാജ്യാന്തര സ്വർണവിലയിൽ കനത്ത തകർച്ച. കഴിഞ്ഞയാഴ്ച ഔൺസിന് 2,​790 ഡോളർ എന്ന സർവകാല റെക്കോർഡ് രേഖപ്പെടുത്തിയ വില ഇപ്പോഴുള്ളത് 2,​652 ഡോളറിൽ. ഇന്നലെ ഔൺസിന് 80 ഡോളറിലധികമാണ് ഇടിഞ്ഞത്. ഒരുവേള വില 2,​647 ഡോളറിലേക്ക് കൂപ്പുകുത്തിയെങ്കിലും മെല്ലെ നഷ്ടം കുറയ്ക്കുന്നതാണ് ദൃശ്യമാകുന്നത്. രാജ്യാന്തര വെള്ളിവിലയും ഔൺസിന് 4% താഴ്ന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയർന്ന തീരുവകൾ ഏർപ്പെടുത്തി ഇറക്കുമതി നിയന്ത്രിക്കുന്നതും അമേരിക്കക്കാർക്കും അമേരിക്കൻ കമ്പനികൾക്കും മേലുള്ള നികുതിഭാരം കുത്തനെ കുറയ്ക്കുന്നതും ഉൾപ്പെടെയുള്ള ട്രംപിന്റെ നയങ്ങൾ പൊതുവേ ഡോളറിനും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കിനും (ട്രഷറി ബോണ്ട് യീൽഡ്) കരുത്തേകുന്നതാണ്. ട്രംപ് ലീഡ് പിടിച്ചതോടെ യൂറോ, യെൻ തുടങ്ങിയ ആറ് മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 105.08 എന്ന ശക്തമായ നിലയിലെത്തി. കഴിഞ്ഞ നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ഇതു വൈകാതെ 106 ഭേദിച്ചേക്കുമെന്ന വിലയിരുത്തൽ ശക്തമാണ്.

ADVERTISEMENT

യുഎസ് സർക്കാരിന്റെ 10 വർഷ ട്രഷറി യീൽഡ് 4.455% കടന്നു. ഇതും വൈകാതെ 4.5% കവിയുമെന്നാണ് കരുതുന്നത്. ട്രംപിന്റെ കാലത്ത് സർക്കാരിന്റെ കടമെടുപ്പ് ഉയരാനുള്ള സാധ്യതയുമേറെയാണ്. ഫലത്തിൽ, ഡോളറിൽനിന്നും ബോണ്ടിൽനിന്നും മികച്ച നേട്ടം (റിട്ടേൺ)​ കിട്ടുമെന്നായതോടെ നിക്ഷേപകർ സ്വർണ നിക്ഷേപ പദ്ധതികളിൽനിന്നു പിന്‍മാറുന്നതാണ് വിലയിടിവിന് വഴിവച്ചത്. മാത്രമല്ല, ഡോളർ ശക്തി പ്രാപിച്ചതോടെ സ്വർണം വാങ്ങുക ചെലവേറിയതായതും വിലയിടിവിന് കളമൊരുക്കി.

കേരളത്തിൽ വില ഇടിയുമോ?​

നിലവിൽ രാജ്യാന്തര വില ഔൺസിന് 80 ഡോളറോളം താഴേക്കുപതിച്ചത് കണക്കിലെടുത്താൽ, കേരളത്തിൽ ഗ്രാമിന് 100-160 രൂപ ഒറ്റയടിക്ക് കുറയണം. അതായത് പവന് 1280 രൂപവരെ കുറയാം. എന്നാൽ, വിലയിറക്കത്തിന് രൂപ വിലങ്ങുതടിയാകുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം 84.28 എന്ന സ‌ർവകാല താഴ്ചയിലേക്ക് മൂക്കുകുത്തി. രൂപയ്ക്കെതിരെ ഡോളർ ശക്തമായത് സ‌്വർണം ഇറക്കുമതിച്ചെലവ് കൂടാനിടയാക്കും.

ADVERTISEMENT

രാജ്യാന്തര സ്വർണവിലയ്ക്കു പുറമേ ഡോളറിനെതിരെ രൂപയുടെ മൂല്യം, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന വില (ബാങ്ക് റേറ്റ്), മുംബൈ ബുള്ള്യൻ വിപണിയിലെ വില, വ്യാപാരികളുടെ ലാഭമാർജിൻ തുടങ്ങിയവ വിലയിരുത്തിയാണ് കേരളത്തിൽ ഓരോ ദിവസവും സ്വർണവില നിർണയം. വ്യാഴാഴ്ച കേരളത്തിൽ സ്വർണവില കുറയുമെങ്കിലും വമ്പൻ ഇടിവിന് രൂപ തടയിടും.

അതേസമയം, ഔൺസിന് 2,​649 ഡോളർ വരെ താഴ്ന്ന രാജ്യാന്തര വില നഷ്ടം കൂടുതൽ നിജപ്പെടുത്തിയാലും കേരളത്തിൽ വ്യാഴാഴ്ച പ്രതീക്ഷിച്ചത്ര വിലയിടിവ് ഉണ്ടാകില്ല. ഇക്കഴിഞ്ഞ ഒക്ടോബർ 31ലെ പവന് 59,​640 രൂപയും ഗ്രാമിന് 7,​455 രൂപയുമാണ് കേരളത്തിലെ റെക്കോർഡ് വില. നിലവിൽ വില ഗ്രാമിന് 7,​365 രൂപയും പവന് 58,​920 രൂപയുമാണ്.

ADVERTISEMENT

ഇനി വില എങ്ങോട്ട്?

തിരഞ്ഞെടുപ്പിന്റെ ഇനിയുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കി 2025 ജനുവരിയിലാണ് ട്രംപ് യുഎസ് പ്രസിഡന്റ് പദത്തിലേറുക. എങ്കിലും ട്രംപ് സ്വീകരിച്ചേക്കാവുന്ന നയങ്ങൾ അമേരിക്കയുടെയും ലോകത്തിന്റെയും സാമ്പത്തികരംഗത്ത് ചലനങ്ങൾ സൃഷ്ടിച്ചേക്കാം. ഭൗമരാഷ്ട്രീയ സംഘർഷം ഉൾപ്പെടെ മറ്റ് അനുകൂലഘടകങ്ങൾ വിട്ടൊഴിഞ്ഞ് നിന്നാൽ ഈ വർഷം ഇനി സ്വർണവില വൻ കുതിപ്പു നടത്താനുള്ള സാധ്യത വിരളമാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ)​ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ 'മനോരമ ഓൺലൈനിനോട്" പറഞ്ഞു.

അതേസമയം, 2025 ഓടെ രാജ്യാന്തരവില ഔൺസിന് 3,​000 ഡോളർ കടക്കാനുള്ള സാധ്യതയും ഈ രംഗത്തെ വിദഗ്ധർ തള്ളിക്കളയുന്നില്ല. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 70,​000- 75,​000 രൂപ കവിയും. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസ‌ർവ് വ്യാഴാഴ്ച (നവംബർ 7)​ പണനയം പ്രഖ്യാപിക്കുന്നുണ്ട്. അടിസ്ഥാന പലിശനിരക്ക് കാൽശതമാനം (0.25%) കുറച്ചേക്കുമെന്നാണ് സൂചനകൾ. പലിശ കുറയുന്നത് ഡോളറിനും ബോണ്ടിനും തിരിച്ചടിയാണ്. സ്വർണത്തിനു നേട്ടവുമാണ്. എന്നാൽ, ട്രംപിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ കാൽ ശതമാനം മാത്രമുള്ള പലിശയിറക്കം ഡോളറിനോ ബോണ്ടിനോ വെല്ലുവിളിയാകില്ലെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഫലത്തിൽ, പലിശയിളവ് സ്വർണവിലയിലും ശക്തമായ ചലനം സൃഷ്ടിക്കാൻ സാധ്യത വിരളമെന്നും അവർ പറയുന്നു.

English Summary:

Gold Prices Crash as Trump Victory Boosts Dollar, Bonds