തിരുവനന്തപുരം∙ ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ഉപയോഗിച്ചത് വ്യവസായ വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണന്റെ ഫോണ്‍ തന്നെയാണെന്ന് പൊലീസിന് റിപ്പോര്‍ട്ട് നല്‍കി വാട്‌സാപ് കമ്പനി. ഫോണ്‍ ഹാക്ക് ചെയ്തതായി ഉറപ്പാക്കാനായിട്ടില്ലെന്ന് പൊലീസ് അയച്ച ഇ മെയിലിന് മെറ്റ കമ്പനി മറുപടി നല്‍കി. കൂടുതല്‍ വിശദാംശങ്ങള്‍ തേടി പൊലീസ് ഗൂഗിളിനും വാട്‌സാപ്പിനും വീണ്ടും മെയില്‍ അയച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രൂപ്പുകളുണ്ടാക്കിയതുമായി ബന്ധപ്പെട്ട വിശദവിവരങ്ങളാണു മെറ്റയില്‍നിന്നു തേടിയിരിക്കുന്നത്. ഗ്രൂപ്പുകളെല്ലാം ഗോപാലകൃഷ്ണന്‍ നീക്കംചെയ്തതിനാല്‍ അവ ക്രിയേറ്റ് ചെയ്ത സ്ഥലം, സമയം, ആരെയെല്ലാം അംഗങ്ങളാക്കി, അയച്ച സന്ദേശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ മെറ്റയില്‍നിന്നു സംഘടിപ്പിക്കാനാണ് ശ്രമം. ഇതില്‍, ഗ്രൂപ്പുകള്‍ എവിടെവച്ചാണ് ക്രിയേറ്റ് ചെയ്തത് എന്ന വിവരമാണു നിര്‍ണായകം.

ADVERTISEMENT

മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പുകളുണ്ടാക്കിയതില്‍ പങ്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന കെ.ഗോപാലകൃഷ്ണന്‍ ഫോണ്‍ പൊലീസിനു കൈമാറി. വിവരങ്ങളെല്ലാം നീക്കംചെയ്ത നിലയില്‍ ഫോര്‍മാറ്റ് ചെയ്തശേഷമാണു ഫോണ്‍ നല്‍കിയതെന്നാണു വിവരം. അന്വേഷണസംഘം ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഗ്രൂപ്പുകളുണ്ടാക്കിയില്ലെന്നും ഫോണ്‍ അജ്ഞാതര്‍ ഹാക്ക് ചെയ്തതാണെന്നും ഗോപാലകൃഷ്ണന്‍ മൊഴി നല്‍കിയെങ്കിലും പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.

ഗോപാലകൃഷ്ണന്റെ വാദം ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളുണ്ടാക്കി ഔദ്യോഗികതലത്തില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാനുള്ള നീക്കം ഗോപാലകൃഷ്ണന്‍ നടത്തിയിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ട് നാലാം ദിവസമാണു ഗോപാലകൃഷ്ണന്‍ പരാതി നല്‍കിയത്. പരാതി വൈകിയതും പൊലീസ് സംശയത്തോടെ കാണുന്നു.

ADVERTISEMENT

ഒക്ടോബര്‍ 30നാണ് വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്‍ അഡ്മിനായി മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടത്. കഴിഞ്ഞ ദീപാവലി ദിവസം ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണു താന്‍ അഡ്മിന്‍ ആയി വാട്‌സാപ് ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് അറിഞ്ഞതെന്നാണു ഗോപാലകൃഷ്ണന്റെ മൊഴി. ആദ്യം പേടിച്ചുപോയി. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് ഓണ്‍ ചെയ്ത് ഗ്രൂപ്പുകള്‍ നീക്കംചെയ്തു. ഹിന്ദു, മുസ്‌ലിം എന്നീ പേരുകളിലടക്കം ഒട്ടേറെ ഗ്രൂപ്പുകളുണ്ടായിരുന്നു. അതില്‍ വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരെ ചേര്‍ത്തിരുന്നു. എത്ര ഗ്രൂപ്പുകളുണ്ടായിരുന്നുവെന്ന് കൃത്യമായി അറിയില്ലെന്നും അദ്ദേഹം മൊഴി നല്‍കി.

English Summary:

IAS officers whatsapp group based religion