കൽപറ്റ∙ മുനമ്പത്ത് ദീർഘകാലമായി താമസിക്കുന്നവരുടെ താൽപര്യം ഹനിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൽപറ്റയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതത് പ്രദേശത്തെ ജനങ്ങൾക്കും പാവപ്പെട്ടവർക്കുമൊപ്പമാണ് എൽഡിഎഫ് സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നും ഇല്ലാതെ വന്നപ്പോഴാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ∙ മുനമ്പത്ത് ദീർഘകാലമായി താമസിക്കുന്നവരുടെ താൽപര്യം ഹനിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൽപറ്റയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതത് പ്രദേശത്തെ ജനങ്ങൾക്കും പാവപ്പെട്ടവർക്കുമൊപ്പമാണ് എൽഡിഎഫ് സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നും ഇല്ലാതെ വന്നപ്പോഴാണ് മുനമ്പത്തെ പ്രശ്നം വലിയ രീതിയിൽ പ്രചരിപ്പിക്കാൻ ആരംഭിച്ചത്. വോട്ടെടുപ്പിന് ശേഷം യോഗം ചേർന്ന് പ്രശ്നത്തിന് തീരുമാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അർധരാത്രി പാലക്കാട്ട് പൊലീസ് നടത്തിയ റെയ്ഡിനെക്കുറിച്ചോ കുഴൽപ്പണവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചോ പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായില്ല. കേന്ദ്രസർക്കാരിരെയും രാഹുൽ ഗാന്ധിയേയും വിമർശിച്ച അദ്ദേഹം എതിർ സ്ഥാനാർഥികളെക്കുറിച്ചും പരാമർശം നടത്തിയില്ല. അതേ സമയം, അടിച്ചേൽപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പാണ് വയനാട്ടിലേതെന്ന് അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

നിരവധി ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും ലോകത്തിന് മാതൃകയാകുന്ന തരത്തിൽ കേരളത്തിലെ ജനം ഒരുമിച്ച് നിന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിൽ ആധുനിക സമൂഹത്തിന് ജീവിക്കാനാവശ്യമായ എല്ലാമുണ്ടാകും. കേരളത്തിലെ സർക്കാർ ബദൽ നയം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രം ഒരു ന്യായീകരണവുമില്ലാത്ത രീതിയിൽ കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്നു. കേന്ദ്രത്തെ കുറ്റപ്പെടുത്താൻ ഒരു ഘട്ടത്തിലും കോൺഗ്രസ്  തയാറായില്ല. 2016 വരെ ശാപം ലഭിച്ച നാട് എന്നാണ് കേരളത്തെക്കുറിച്ച് ചിലർ പറഞ്ഞത്. ജനം ആഗ്രഹിക്കുന്ന രീതിയിൽ മറ്റം വരുത്താൻ എൽഡിഎഫ് സർക്കാരിന് സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Pinarayi vijayan about munambam issue