ജനകീയ വോട്ടിലും മുന്നിൽ, യുഎസിൽ ട്രംപിന്റെ ആധികാരിക ജയം
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമായ സ്വിങ് സ്റ്റേറ്റുകളിൽ വിജയം നേടി അധികാരത്തിലേക്ക് നടന്നടുക്കുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. നോർത്ത് കാരോലൈന, ജോർജിയ, പെൻസിൽവേനിയ എന്നിവിടങ്ങളിൽ ട്രംപ് വൻവിജയമാണ് നേടിയത്. വിജയം ഉറപ്പായതോടെ റിപ്പബ്ലിക്കൻ ക്യാംപുകളിൽ ആവേശത്തിലാണ്. ഫ്ളോറിഡയിൽ ട്രംപ് ഇന്ന് അണികളെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം. റിപ്പബ്ലിക്കൻ അനുഭാവികൾ കൂട്ടത്തോടെ ഫ്ളോറിഡയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിജയ സാധ്യത മങ്ങിയതോടെ ഡെമോക്രാറ്റിക് ക്യാംപുകൾ നിശബ്ദമായി. ഹാവാർഡ് സർവകലാശാലയിൽ തടിച്ചുകൂടിയ ഡെമോക്രാറ്റുകൾ പിരിഞ്ഞുപോയി. തിരഞ്ഞെടുപ്പുഫലം എന്തുതന്നെയായാലും അണികളെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരുന്ന കമല വിജയ സാധ്യത മങ്ങിയതോടെ അണികളെ കാണുന്നില്ലെന്ന് അറിയിച്ചു. അധികാരത്തിലെത്തുന്നതോടെ 127 വർഷത്തിനുശേഷം, തുടർച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്.

ന്യൂയോർക്ക്∙ അമേരിക്കയിൽ ഇനി ട്രംപ് യുഗം. അമേരിക്കയെ ‘ചുവപ്പിച്ച്’ റിപ്പബ്ലിക്കൻ നേതാവും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് അധികാരം ഉറപ്പിച്ചു. ട്രംപിന് 277 ഇലക്ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 224 വോട്ടുകളാണ് നേടാനായത്. വിജയത്തിന് 270 വോട്ടുകളാണ് വേണ്ടത്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടി ആധിപത്യം നേടി.
തിരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ അമേരിക്കൻ ജനതയ്ക്ക് ട്രംപ് നന്ദി പറഞ്ഞു. അമേരിക്കയുടെ ‘സുവർണ്ണ കാലഘട്ടം’ ഇതായിരിക്കുമെന്ന് പറഞ്ഞ ട്രംപ് രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിജയമാണിതെന്നും അവകാശപ്പെട്ടു. അമേരിക്കയുടെ അടുത്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ആണെന്ന് ഡോണൾഡ് ട്രംപ് പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. ഭാര്യ മെലാനിയയ്ക്കും കുടുംബത്തിനും ട്രംപ് നന്ദി പറഞ്ഞു. ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം.