യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡോണൾഡ് ട്രംപിന്റെയും കമലാ ഹാരിസിന്റെയും മാത്രമല്ല മധ്യപൂർവദേശത്ത് ഇറാന്റെയും നെഞ്ചിടിപ്പ് വർധിപ്പിച്ചിട്ടുണ്ട്. ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റ് സ്ഥാനത്തെത്തുമോയെന്ന ഭീതിയിലാണ് ഇറാൻ. ഇറാന്റെ മാത്രമല്ല അവരുടെ സഖ്യകക്ഷികളായ ലബനൻ, ഇറാഖ്, യെമൻ എന്നിവരും ആശങ്കയിലാണ്. തിരഞ്ഞെടുപ്പിൽ കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നാണ് അഭിപ്രായ സർവേകളുടെ പ്രവചനമെങ്കിൽ ആദ്യഫല സൂചനകളിൽ ട്രംപാണു മുന്നിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

  • Also Read

ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് ട്രംപ് പിന്തുണ നൽകുമോയെന്നതാണ് ഇറാന്റെ പ്രധാന ആശങ്ക. അതിനൊപ്പം വൻതോതിൽ ഉപരോധങ്ങളേർപ്പെടുത്തി സമ്പദ്‌വ്യവസ്ഥയെ ഞെരിച്ചുടയ്ക്കാനും ഉന്നത നേതാക്കളെ വധിക്കാനുമുള്ള പഴയ രീതി ട്രംപ് വീണ്ടും പയറ്റുമോയെന്നും ഇറാൻ ഭയപ്പെടുന്നു. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയാൽ ആണവക്കരാറിൽ അദ്ദേഹത്തിന്റെയും ഇസ്രയേലിന്റെയും താൽപര്യങ്ങൾക്ക് അനുസൃതമായ നിബന്ധനകൾ ചേർത്ത് വീണ്ടും ഒപ്പുവയ്ക്കാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്കുമേൽ സമ്മർദം ചെലുത്തുമെന്നും ഇറാൻ കരുതുന്നു. ട്രംപ് പ്രസിഡന്റായിരിക്കേയാണ് 2015ലെ ഇറാൻ ആണവക്കരാറിൽനിന്ന് യുഎസ് പിന്മാറിയത്. 

ADVERTISEMENT

യുഎസിലെ അധികാരമാറ്റം മധ്യപൂർവദേശത്തെ ശാക്തിക അച്ചുതണ്ടിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇത് ഇറാന്റെ വിദേശ നയത്തിലും സാമ്പത്തികലക്ഷ്യങ്ങളിലും വരെ പൊളിച്ചെഴുത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. അധികാരത്തിലെത്തുന്നത് കമല ഹാരിസാണെങ്കിലും യുഎസിന്റെ ബന്ധത്തിൽ ശുഭകരമായ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും ഇറാൻ കരുതുന്നു. യുഎസിന്റെ മുഖ്യശത്രുക്കളിലൊന്ന് ഇറാനാണെന്ന് വിവിധ വേദികളിൽ കമല തുറന്നു പറഞ്ഞിട്ടുമുണ്ട്.

കമലയേക്കാൾ ട്രംപ് ചർച്ചയ്ക്കെങ്കിലും സന്നദ്ധത പ്രകടിപ്പിക്കുമെന്ന് കരുതുന്നവരും കൂടുതലാണ്. ‘‘ട്രംപ് ഒന്നുകിൽ ഇറാനെതിരെ കടുത്ത നടപടിയെടുക്കും അല്ലെങ്കിൽ ഇസ്രയേലിന് ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിക്കാനുള്ള അനുമതി നൽകും. ഇറാനെതിരെ സമ്പൂർണ സൈനിക നടപടിയ്ക്കാകും അദ്ദേഹം തയ്യാറാകുക’’– ഗൾഫ് റിസർച്ച് സെന്റർ മേധാവി അബ്ദേൽ അസീസ് അൽ സാഗർ പറഞ്ഞു. ട്രംപ് തിരിച്ചുവരുകയെന്നത് നെതന്യാഹുവിന്റെ ഏറ്റവും വലിയ സ്വപ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

US Presidential Election