രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യ കിറ്റ് പിടികൂടി; പിടിച്ചെടുത്തത് കോൺഗ്രസ് നേതാവിന്റെ സ്ഥാപനത്തിൽ നിന്ന്
മാനന്തവാടി∙ വയനാട് തോൽപ്പെട്ടിയിൽ രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രം പതിപ്പിച്ച ഭക്ഷ്യ കിറ്റ് പിടികൂടി. തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡ് നടത്തിയ പരിശോധയിലാണ് ഭക്ഷ്യ കിറ്റ് പിടികൂടിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശശിയുടെ സ്വകാര്യ മില്ലിലാണ് കിറ്റ് സൂക്ഷിച്ചിരുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുർ ഖർഗെ എന്നിവരുടെയും ചിത്രങ്ങളും കിറ്റുകളിലുണ്ട്.

അതിനിടെ, ഭക്ഷ്യ കിറ്റുകൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന ആരോപണവുമായി എൽഡിഎഫ് രംഗത്തെത്തി. എന്നാൽ ദുരന്ത ബാധിതർക്കായി വിതരണം ചെയ്യാൻ എത്തിച്ച കിറ്റാണ് പിടിച്ചെടുത്തതെന്ന് ടി.സിദ്ദിഖ് എംഎൽഎ അറിയിച്ചു. ‘‘തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ വിതരണം നിർത്തിയിരുന്നു. കിറ്റുകളെല്ലാം ഒക്ടോബർ 15ന് മുൻപു തയാറാക്കിയതാണ്. തിരഞ്ഞെടുപ്പിന് ശേഷം വിതരണം ചെയ്യാനായി സൂക്ഷിച്ചുവച്ചതാണ് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നത്. പല സ്ഥലത്തും ഇങ്ങനെ കിറ്റുകൾ സൂക്ഷിച്ചിട്ടുണ്ട്. ദുരിത ബാധിതർക്ക് വിതരണം ചെയ്യാനായി പല സംസ്ഥാനങ്ങളിൽ നിന്നായി എത്തിച്ച കിറ്റുകളാണ്.’’ – ടി.സിദ്ദിഖ് പറഞ്ഞു.