വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതിനൊപ്പം വാർത്തകളിൽ നിറഞ്ഞ് റോബർട്ട് എഫ്. കെന്നഡി ജൂനിയറും. രണ്ടാം ട്രംപ് മന്ത്രിസഭയിൽ കെന്നഡി ജൂനിയറിന് സുപ്രധാന സ്ഥാനമുണ്ടാകുമെന്നാണ് വാർത്തകൾ. ട്രംപിന്റെ വിജയദിന പ്രസംഗത്തിൽ ഇതിന്റെ സൂചനകളുമുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിസ്ഥിതി പ്രവർത്തകനായ കെന്നഡി ജൂനിയറോട് അതിൽനിന്നു മാറിനിൽക്കാനും നല്ല ദിവസങ്ങൾ ആസ്വദിക്കാനും ട്രംപ് പ്രസംഗത്തിൽ പറഞ്ഞു. ‘ ബോബി, ഒഴുകുന്ന സ്വർണത്തിൽനിന്ന് മാറി നിൽക്കണം. അതല്ലാതെയുള്ള നല്ല സമയങ്ങൾ ആസ്വദിക്കൂ’–എന്നാണ് ട്രംപ് പ്രസംഗത്തിൽ പറഞ്ഞത്. അമേരിക്കയുടെ എണ്ണ ഖനനത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽനിന്നു കെന്നഡി ജൂനിയർ മാറിനിൽക്കണമെന്നായിരുന്നു അതിന്റെ ധ്വനി. റോബർട്ട് കെന്നഡിയുടെ വിളിപ്പേരാണ് ബോബി. ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായ റോബർട്ട് കെന്നഡി ജൂനിയർ പിന്നീട് സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ട്രംപിനെ പിന്തുണയ്ക്കുകയായിരുന്നു.

ADVERTISEMENT

‘‘അദ്ദേഹത്തിന് എന്തൊക്കെയോ ചെയ്യണമെന്നുണ്ട്. അത് ഞങ്ങൾ അനുവദിക്കാൻ പോകുകയാണ്. അമേരിക്കയെ വീണ്ടും ആരോഗ്യം നിറഞ്ഞതാക്കാൻ അദ്ദേഹം സഹായിക്കും’’  എന്നും ട്രംപ് പറഞ്ഞു. ഇതോടെ ആരോഗ്യ മന്ത്രി സ്ഥാനത്തേക്കാകും റോബർട്ട് കെന്നഡിയെ പരിഗണിക്കുക എന്ന അഭ്യൂഹങ്ങളും ശക്തമായി. 

എന്നാൽ കടുത്ത വാക്സീൻ വിരുദ്ധനും ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ പ്രചാരകനുമായ ഒരു വ്യക്തിയെ ഇത്രയും പ്രധാനപ്പെട്ട ഉത്തരവാദിത്തം ഏൽപിക്കുമോയെന്ന ചോദ്യവും ഉയരുന്നു. വാക്സീനെതിരെ ശാസ്ത്രവിരുദ്ധവും അബദ്ധജടിലവുമായ പ്രസ്താവനകൾ റോബർട്ട് കെന്നഡി പലപ്പോഴായി നടത്തിയിരുന്നു. യുഎസിലെ വെള്ളത്തിൽ ഫ്ലൂറൈഡ് കലർന്നിട്ടുണ്ടെന്ന പ്രചാരണത്തിനും ഇദ്ദേഹമാണ് നേതൃത്വം നൽകുന്നത്.

ADVERTISEMENT

എന്തായാലും യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ അനന്തിരവനും മുൻ സെനറ്റർ റോബർട്ട് എഫ് കെന്നഡിയുടെ മകനുമായ റോബർട്ട് കെന്നഡി ജൂനിയർ കെന്നഡി കുടുംബത്തിൽനിന്നുള്ള പുതിയ താരമാകുമോ എന്നാണ് അറിയേണ്ടത്.

English Summary:

In Trump's Victory Speech, A Shout-Out To Robert F Kennedy Junior