ഒട്ടിയ കവിളുകൾ, ക്ഷീണിച്ച മുഖം: സുനിത വില്യംസിന്റെ ആരോഗ്യനിലയിൽ ആശങ്ക; പുതിയ ചിത്രം പുറത്തുവിട്ട് നാസ
വാഷിങ്ടൻ∙ ഒട്ടിയ കവിളുകളും ക്ഷീണിച്ച മുഖവുമായി സുനിത വില്യംസിന്റെ പുതിയ ചിത്രം പുറത്തുവന്നതോടെ അവരുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക ഉയരുന്നു. 153 ദിവസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഏറ്റവും പുതിയ ചിത്രം കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ടതിനു പിന്നാലെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്.

ബഹിരാകാശ നിലയത്തിൽവച്ച് പീത്‌സ ഉണ്ടാക്കുന്ന സുനിതയുടെയും വിൽമോറിന്റെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്. എന്നാൽ ചിത്രത്തിൽ സുനിത വളരെ ക്ഷീണിതയായി കാണപ്പെടുന്നുവെന്ന് ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിൽ ആശങ്കകൾ പങ്കുവച്ചു. ആരോഗ്യവിദഗ്ധരും ഈ സംശയമുന്നയിച്ചു.
ബഹിരാകാശത്ത് വളരെ നാൾ കഴിയേണ്ടി വന്നതിലുള്ള സ്വാഭാവിക സമ്മർദത്താലാണ് സുനിതയുടെ ചിത്രത്തിൽ കാണുന്ന മാറ്റങ്ങൾക്ക് കാരണമെന്ന് കരുതുന്നതായി ഡോക്ടറായ വിനയ് ഗുപ്ത രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു.
കാലറി കുറവായിരിക്കാം കവിളൊട്ടിയതിനു കാരണം. സുനിത ഭക്ഷണത്തിന്റെ അളവ് കുറച്ചിട്ടുണ്ടാകും. ഗുരുത്വാകർഷണമില്ലാത്ത പരിതസ്ഥിതിയിൽ ജീവിക്കുന്നതിനും ശരീരം ചൂടാക്കി നിർത്തുന്നതിനും വേണ്ടി കൂടുതൽ ഊർജം ചെലവാക്കുന്നതിന് വേണ്ടിയാകും ഇത്. എന്നാൽ വലിയ അപകടത്തിലാണ് അവരുടെ ആരോഗ്യമെന്ന് കരുതുന്നില്ലെന്നും ഡോ.ഗുപ്ത കൂട്ടിച്ചേർത്തു.
രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് തിരിച്ചെത്തിയ 8 യാത്രികരെ നാസ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് സുനിത, വിൽമോർ ചിത്രങ്ങളും അഭ്യൂഹങ്ങൾ ഉയർത്തുന്നത്.