മറ്റു വഴികളില്ല: ജെറ്റ് എയർവേയ്സ് ലിക്വിഡേറ്റ് ചെയ്യാൻ ഉത്തവിട്ട് സുപ്രീം കോടതി
ന്യൂഡൽഹി∙ ജെറ്റ് എയർവേയ്സിന്റെ സ്വത്തുവകകൾ ലിക്വിഡേറ്റ് ചെയ്യുകയല്ലാതെ മറ്റു വഴിയില്ലെന്ന് അറിയിച്ച് സുപ്രീം കോടതി. 2023 ജനുവരിയിലെ സുപ്രീം കോടതി വിധിയെ മറികടക്കുന്നതാണ് നാഷനൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ (എൻസിഎൽഎടി) വിധിയെന്ന് അറിയിച്ച കോടതി, ജെറ്റ് എയർവേയ്സിനെ ലിക്വിഡേറ്റ് ചെയ്യണമെന്ന് ഉത്തരവിടുകയായിരുന്നു. ഭരണഘടന അനുച്ഛേദം 142 അനുസരിച്ചുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതിയുടെ നടപടി.

ജെറ്റ് എയർവേയ്സിന്റെ ഉടമസ്ഥാവകാശം ജലാൻ-കാൽറോക്ക് കൺസോർഷ്യത്തിന് കൈമാറുന്നതിനുമുള്ള ട്രൈബ്യൂണലിന്റെ തീരുമാനം സവിശേഷ അധികാരം ഉപയോഗിച്ച് സുപ്രീം കോടതി റദ്ദാക്കി. ഇന്ത്യൻ എയർലൈൻ സർവീസായിരുന്ന ജെറ്റ് എയർവേയ്സ് 2019 മുതലാണ് പ്രവർത്തനം അവസാനിപ്പിച്ചത്. പിന്നീട്, യുകെയിലെ കൽറോക്ക് ക്യാപിറ്റലിന്റെയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആസ്ഥാനമായുള്ള സംരംഭകനായ മുരാരി ലാൽ ജലാന്റെയും കൺസോർഷ്യത്തിന് ജെറ്റ് എയർവേയ്സിന്റെ ഉടമസ്ഥാവകാശം കൈമാറാനായിരുന്നു. ഇത് അനുവദിക്കുന്നതായിരുന്നു ട്രിബ്യൂണലിന്റെ ഉത്തരവ്. എന്നാൽ ഈ ഉത്തരവാണ് സുപ്രീം കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
റസല്യൂഷൻ പ്ലാനിലൂടെ കടക്കാർക്ക് അവർ നൽകിയ വായ്പ തിരികെ കൊടുക്കുന്നത് ഇനി പ്രായോഗികമല്ലെന്നും, അതിനാൽ ജെറ്റ് എയർവേയ്സിന്റെ സ്വത്തുവകകൾ ലിക്വിഡേഷനിലൂടെ തിരികെ നൽകാനാണ് ശ്രമിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക് തുടങ്ങിയവർ നൽകിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവ്. ലിക്വിഡേഷനില്ലാതെ മറ്റൊരു വഴിയും വിഷയത്തിൽ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.