സർക്കാർ ഉദ്യോഗങ്ങളിലേക്കുള്ള നിയമന നടപടികള്‍ ഉദ്യോഗാർഥികളെ മുൻകൂട്ടി അറിയിക്കണം: സുപ്രീം കോടതി
Mail This Article
×
ന്യൂഡൽഹി∙ സർക്കാർ ഉദ്യോഗങ്ങളിലേക്കുള്ള നിയമന നടപടികള്‍ ഉദ്യോഗാർഥികളെ നിയമന ഏജന്‍സി മുന്‍കൂട്ടി അറിയിക്കണമെന്ന് സുപ്രീം കോടതി. നിയമന നടപടികള്‍ ആരംഭിച്ച ശേഷം നിയമന ഏജൻസികൾക്ക് മാനദണ്ഡങ്ങള്‍ മാറ്റാനാവില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. നിയമം അനുവദിക്കുന്നില്ലെങ്കില്‍ മാനദണ്ഡങ്ങള്‍ ഇടയ്ക്ക് വച്ച് തിരുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.
നിയമന നടപടികൾക്കായി പരസ്യത്തിൽ നൽകിയ മാനദണ്ഡം പാതിവഴിയിൽ തിരുത്തരുതെന്നും സുപ്രീം കോടതി പറഞ്ഞു. നിയമന ഏജന്‍സി ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്. നിയമനം സുതാര്യമായും വിവേചനരഹിതമായുമായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.
English Summary:
Supreme Court Champions Transparency in Government Job Recruitments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.