എത്ര അവസരങ്ങൾ നൽകി? പള്ളികൾ കൈമാറാത്തതിൽ ഹൈക്കോടതി
കൊച്ചി∙ യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കം നിലനിൽക്കുന്ന പള്ളികൾ ഏറ്റെടുത്തു കൈമാറണമെന്ന ഉത്തരവു നടപ്പാക്കാൻ എത്ര അവസരങ്ങൾ ഇതിനകം തന്നെ നൽകിക്കഴിഞ്ഞെന്ന് ഹൈക്കോടതി. കോടതിയലക്ഷ്യക്കേസിൽ നേരിട്ടു ഹാജരാകുന്നതിൽനിന്ന് ഉന്നത ഉദ്യോഗസ്ഥർ ഇളവ് തേടിയ സാഹചര്യത്തിലാണ്, ഉത്തരവു നടപ്പാക്കാത്തതിലുള്ള അതൃപ്തി ജസ്റ്റിസ് വി. ജി.അരുൺ വ്യക്തമാക്കിയത്.

മുൻ ചീഫ് സെക്രട്ടറി വി.വേണു ഉൾപ്പെടെ ഉദ്യോഗസ്ഥർ ഹാജരാകുന്നതിന് ഇളവു തേടി. ഇന്ന് ഇളവ് അനുവദിച്ചെങ്കിലും തുടർന്ന് ഇളവ് വേണമെങ്കിൽ അപേക്ഷ നൽകാനും കോടതി നിർദേശിച്ചു. സർക്കാർ സംവിധാനങ്ങൾക്കു കോടതിവിധി നടപ്പാക്കാൻ കഴിയുന്നില്ല. വേണ്ടത്ര അവസരം നൽകി. ഇങ്ങനെ പോയാൽ നിയമവാഴ്ചയുടെ അവസ്ഥ എന്താകും? കോടതിയെന്ന സ്ഥാപനത്തെ ബാധിക്കുന്ന കാര്യമാണിത്. ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തുന്ന കാര്യത്തിൽ വാദത്തിന് അവസരം നൽകുമെന്നും കോടതി പറഞ്ഞു.
കേസ് പരിഗണിച്ചപ്പോൾ പാലക്കാട് കലക്ടർ എസ്.ചിത്ര ഉൾപ്പെടെ ഏതാനും ഉദ്യോഗസ്ഥർ ഓൺലൈനിൽ ഹാജരായി. ചില കക്ഷികൾ നേരിട്ടെത്തി. വി.വേണു ആയുർവേദ ചികിത്സയിലായതിനാൽ ഇളവു തേടി. ഒരു ദിവസത്തേക്ക് ഇളവു നൽകിയ കോടതി, മതിയായ കാരണമില്ലാതെ ഹാജരാകുന്നതിൽ നിന്ന് ആർക്കും ഇളവുണ്ടാകില്ലെന്നു മുന്നറിയിപ്പ് നൽകി. 29നു കേസ് വീണ്ടും പരിഗണിക്കും.
സഭാ തർക്കം നിലവിലുള്ള, പാലക്കാട്, എറണാകുളം ജില്ലകളിലെ 6 പള്ളികൾ യാക്കോബായ സഭയുടെ കൈവശത്തിൽ നിന്ന് ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്കു കൈമാറണമെന്നാണ് മുൻ ഉത്തരവ്. വിശ്വാസികളുടെ ചെറുത്തുനിൽപ്പു കാരണം പള്ളികൾ ഏറ്റെടുക്കാൻ കഴിയാത്തതാണ് കോടതിയലക്ഷ്യക്കേസിൽ കലാശിച്ചത്.