സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപകൂടി സർക്കാർ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ജനറൽ പർപ്പസ്‌ ഫണ്ട്‌ ആണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 150 കോടി ലഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപകൂടി സർക്കാർ സഹായം അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ജനറൽ പർപ്പസ്‌ ഫണ്ട്‌ ആണ്‌ അനുവദിച്ചത്‌. 

ഗ്രാമ പഞ്ചായത്തുകൾക്ക്‌ 150 കോടി ലഭിക്കും. ജില്ലാ പഞ്ചായത്തുകൾക്ക്‌ 7 കോടിയും ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 10 കോടിയും അനുവദിച്ചു. മുൻസിപ്പാലിറ്റികൾക്ക്‌ 26 കോടിയും, കോർപറേഷനുകൾക്ക്‌ 18 കോടിയും വകയിരുത്തി. ഈ സാമ്പത്തിക വർഷം ഇതുവരെ 6250 കോടി രുപയാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സർക്കാർ കൈമാറിയതെന്ന് ധനമന്ത്രി അറിയിച്ചു. 

ADVERTISEMENT

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപ കൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ആഴ്‌ചയിൽ 20 കോടി നൽകിയിരുന്നു. പ്രതിമാസം 50 കോടി രൂപ വീതമാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി നൽകുന്നത്‌. ഈ വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ വകയിരുത്തിയത്‌. ഇതിനകം 1111 കോടി നൽകി. ഈ സർക്കാർ ഇതുവരെ 6100 കോടി രൂപ കെഎസ്‌ആർടിസിക്കായി അനുവദിച്ചു.

English Summary:

KN Balagopal announces funding for Panchayats Municipalities