തിരുവനന്തപുരം∙ നാഗർകോവിലിൽ കേസ് നടത്തിപ്പ് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് അഭിഭാഷകനെ വെട്ടിക്കൊലപ്പെടുത്തി പെട്രോളൊഴിച്ചു കത്തിച്ച സംഭവത്തില്‍ നാലു പേര്‍ കൂടി പിടിയിലായതായി സൂചന. കേസില്‍ അറസ്റ്റിലായ തിരുപ്പതിസാരം സ്വദേശി ഇശക്കിമുത്തുവിന്റെ (32) സുഹൃത്തുക്കളാണ് ഇവരെന്ന് പറയപ്പെടുന്നു. മൃതദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നാഗർകോവിലിൽ കേസ് നടത്തിപ്പ് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് അഭിഭാഷകനെ വെട്ടിക്കൊലപ്പെടുത്തി പെട്രോളൊഴിച്ചു കത്തിച്ച സംഭവത്തില്‍ നാലു പേര്‍ കൂടി പിടിയിലായതായി സൂചന. കേസില്‍ അറസ്റ്റിലായ തിരുപ്പതിസാരം സ്വദേശി ഇശക്കി മുത്തുവിന്റെ (32) സുഹൃത്തുക്കളാണ് ഇവരെന്നാണ് സൂചന. മൃതദേഹം ഒളിപ്പിക്കാന്‍ ഇശക്കി മുത്തുവിനെ സഹായിച്ചവരാണ് പൊലിസ് പിടിയിലായത്. നാഗര്‍കോവിലിനു സമീപം ഭീമനഗരിയില്‍ ബുധനാഴ്ച രാത്രി നടന്ന സംഭവത്തില്‍ അഭിഭാഷകനും തക്കലയ്ക്കു സമീപം മുട്ടയ്ക്കാട് ശരല്‍വിള സ്വദേശിയുമായ ക്രിസ്റ്റോഫര്‍ ജോബിയാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഇശക്കിമുത്തു ആരല്‍വായ്‌മൊഴി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. 

തന്റെ ഉടമസ്ഥതയിലുള്ള ഭൂമി സംബന്ധിച്ച കേസ് ക്രിസ്റ്റോഫര്‍ ജോബി ശരിയായ രീതിയില്‍ നടത്തിയിരുന്നില്ലെന്നാണ് ഇശക്കിമുത്തു പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞത്. താന്‍ നല്‍കിയ ഭൂമിയുടെ ഒറിജനല്‍ രേഖകള്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും മടക്കി നല്‍കാന്‍ ക്രിസ്റ്റോഫര്‍ വിസമ്മതിച്ചു. ഇതിനെച്ചൊല്ലി വഴക്കുണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി ഇശക്കിമുത്തു ഭീമനഗരിയിലേക്ക് ക്രിസ്റ്റോഫറിനെ വിളിച്ചു വരുത്തി. സംസാരത്തിനിടെ വാക്കുതര്‍ക്കമുണ്ടാകുകയും അരിവാള്‍ ഉപയോഗിച്ച് ഇശക്കിമുത്തു ക്രിസ്റ്റോഫറിനെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ ബൈക്കില്‍ ക്രിസ്റ്റോഫറിന്റെ മൃതദേഹം കുളക്കരയില്‍ എത്തിച്ചു കത്തിച്ചതായി ഇശക്കിമുത്തു പൊലീസിന് മൊഴി നല്‍കി.