‘സിപിഎമ്മിന് പാലക്കാട്ട് മൂന്നാംസ്ഥാനത്തേക്ക് പോകുമെന്ന വെപ്രാളം; രാഷ്ട്രീയ നാടകങ്ങൾ ഭരണവിരുദ്ധ വികാരം ചർച്ച ചെയ്യാതിരിക്കാൻ’
കോഴിക്കോട്∙ പാലക്കാട്ട് സിപിഎം നടത്തുന്ന നാടകം ബിജെപിയെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ഇത്തരം രാഷ്ട്രീയ നാടകങ്ങൾ കളിച്ച് ഭരണവിരുദ്ധ വികാരം ചർച്ച ചെയ്യാതിരിക്കാനുള്ള ബോധപൂർവമായ നീക്കമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട്ടെ നാടകം പൊളിഞ്ഞു

കോഴിക്കോട്∙ പാലക്കാട്ട് സിപിഎം നടത്തുന്ന നാടകം ബിജെപിയെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ഇത്തരം രാഷ്ട്രീയ നാടകങ്ങൾ കളിച്ച് ഭരണവിരുദ്ധ വികാരം ചർച്ച ചെയ്യാതിരിക്കാനുള്ള ബോധപൂർവമായ നീക്കമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ‘‘പാലക്കാട്ടെ നാടകം പൊളിഞ്ഞു പോയതിന്റെ ദുഃഖത്തിലാണ് സിപിഎം. എല്ലാ തിരഞ്ഞെടുപ്പിലും ഇത്തരം നാടകങ്ങൾ കാണിക്കാറുണ്ട്. ഉമ തോമസ് മത്സരിച്ച തൃക്കാക്കരയിൽ എതിർ സ്ഥാനാർഥിക്കെതിരെ തെറ്റായ വിഡിയോ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് കൃത്യമായ ചികിത്സ നൽകിയില്ലെന്ന പ്രചാരണമായിരുന്നു. ഇപ്പോൾ പാലക്കാട് പരാജയം ഉറപ്പായതോടു കൂടി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നുള്ള വെപ്രാളത്തിലാണ് ബാഗ് വിവാദവും രാത്രിയിലെ റെയ്ഡ് ഉൾപ്പെടെയുള്ള നാടകവും നടത്താൻ സിപിഎം തയാറായത്’’– ചെന്നിത്തല പറഞ്ഞു.
‘‘കഴിഞ്ഞ കുറെ കാലമായി ബിജെപിയും സിപിഎം തമ്മിലുള്ള അന്തർധാര കേരളത്തിൽ നിലനിൽക്കുകയാണ്. തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് അതിന്റെ ഭാഗമാണ്. തൃശൂർ പൂരം കലക്കിക്കൊണ്ട് സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തവർ തന്നെയാണ് പാലക്കാട് സിപിഎമ്മിന്റെ വോട്ട് മറിച്ച് നൽകി ബിജെപിയെ വിജയിപ്പിക്കാൻ ശ്രമിക്കുന്നത്. ചേലക്കരയിൽ തിരിച്ചു ബിജെപിയുടെ വോട്ടുകൾ സിപിഎമ്മിന് നൽകും. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇവർ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. തനിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പിണറായി വിജയൻ ബിജെപിയുമായി ധാരണയിലെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് പാലക്കാട് ബിജെപിയെ വിജയിപ്പിക്കാനുള്ള നീക്കങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്’’– രമേശ് ചെന്നിത്തല പറഞ്ഞു.