ADVERTISEMENT

വാഷിങ്ടൻ∙ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ പ്രചരണ മാനേജർ സൂസി വൈൽസിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യത്തെ സുപ്രധാന പ്രഖ്യാപനമാണിത്. യുഎസ് ചരിത്രത്തിൽ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് സൂസി വൈൽസ്. 

‘‘സൂസി മിടുക്കിയാണ്. മാത്രമല്ല അവർ സാർവത്രികമായി അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു. അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ സൂസി അശ്രാന്ത പരിശ്രമം തുടരും. യുഎസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് ഓഫ് സ്റ്റാഫ് ആയി സൂസിയെ നിയമിച്ചത് സ്ത്രീകൾക്ക് ലഭിക്കുന്ന വലിയ ബഹുമതിയാണ്’’ – ട്രംപ് പറഞ്ഞു.

ജനുവരി 20 ന് ട്രംപ് പ്രസിഡന്റ് പദവിയിലേക്ക് മടങ്ങിയെത്തുന്നതോടെ ഒട്ടേറെ പുതുമുഖങ്ങളെ വൈറ്റ് ഹൗസിൽ നിയമിക്കുന്നമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൂസിയുടെ നിയമനം ഇതിന്റെ തുടക്കമായാണ് സൂചിപ്പിക്കുന്നത്. ട്രംപിന്റെ വിശ്വസ്ത എന്ന നിലയിൽ സൂസി വൈൽസ് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 

പ്രസിഡന്റിന്റെ വിശ്വസ്തയായി പ്രവർത്തിക്കുക എന്നതാണ് ചീഫ് ഓഫ് സ്റ്റാഫിന്റെ റോൾ. പ്രസിഡന്റിനെ അജണ്ട നടപ്പിലാക്കുന്നതിൽ  ചീഫ് ഓഫ് സ്റ്റാഫ് സഹായിക്കുന്നു. രാഷ്ട്രീയ നയ താൽപര്യങ്ങളും ഈ പദവിയിൽ ഇരിക്കുന്നയാളാണ് കൈകാര്യം ചെയ്യുന്നത്. പ്രസിഡന്റ് ആരുമായി കൂടിക്കാഴ്ച നടത്തുകയും സംസാരിക്കുകയും ചെയ്യുന്നു എന്നതിനെ നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്ക് വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫിനാണ്.

English Summary:

Susie Wiles Makes History as First Female White House Chief of Staff

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com