കൽപറ്റ∙ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് വയനാട്ടിൽ എത്തിയ സർക്കാർ ഉദ്യോഗസ്ഥൻ 4000 രൂപയ്ക്കു മുകളിൽ ദിവസ വാടകയുള്ള ഹോട്ടൽ മുറിയിൽ താമസിച്ചതുമായി ബന്ധപ്പെട്ടു വിവാദം. 48 ദിവസത്തേക്ക് ഇദ്ദേഹം ഹോട്ടൽ വാടകയായി 1,92,000 രൂപയുടെ ബില്ലാണു സമർപ്പിച്ചത്. ദുരന്ത ബാധിതർക്ക് ഒരു മാസത്തേക്കു വീട്ടുവാടക 6000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ∙ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് വയനാട്ടിൽ എത്തിയ സർക്കാർ ഉദ്യോഗസ്ഥൻ 4000 രൂപയ്ക്കു മുകളിൽ ദിവസ വാടകയുള്ള ഹോട്ടൽ മുറിയിൽ താമസിച്ചതുമായി ബന്ധപ്പെട്ടു വിവാദം. 48 ദിവസത്തേക്ക് ഇദ്ദേഹം ഹോട്ടൽ വാടകയായി 1,92,000 രൂപയുടെ ബില്ലാണു സമർപ്പിച്ചത്. ദുരന്ത ബാധിതർക്ക് ഒരു മാസത്തേക്കു വീട്ടുവാടക 6000 രൂപ മാത്രം നൽകുന്നിടത്താണു നാലായിരത്തിലധികം ദിവസ വാടകയുള്ള മുറിയിൽ ഇദ്ദേഹം താമസിച്ചത്. ദുരന്ത നിവാരണ ഫണ്ടിൽനിന്ന് തുക അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

കലക്ടറേറ്റിലേക്കു മാത്രം ലക്ഷക്കണക്കിനു രൂപയുടെ ഭക്ഷണമാണു വിവിധ ഹോട്ടലുകളിൽനിന്ന് എത്തിച്ചതെന്നും ഇതിന്റെ ബില്ലുകളും ഉദ്യോഗസ്ഥരുടെ സ്റ്റാർ ഹോട്ടലിലെ താമസത്തിന്റെ ബില്ലുകളും ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അനുവദിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. നാട് വലിയ ദുരന്തത്തിലായപ്പോൾ ചില ഉദ്യോഗസ്ഥർ ആഘോഷിക്കുകയായിരുന്നുവെന്നും ആരോപണം ഉയരുന്നു. ദുരന്തത്തെത്തുടർന്ന് വയനാട്ടിൽ നിയോഗിക്കപ്പെട്ട പല ഉദ്യോഗസ്ഥർക്കും നിലവിൽ യാതൊരു ജോലിയുമില്ല. അതേസമയം, ദുരന്തബാധിതരിൽ പലരും സഹായം കിട്ടാനായി ഓഫിസുകൾ കയറിയിറങ്ങുന്ന അവസ്ഥയുമാണ്. ഇതിനിടെയാണ് ഉദ്യോഗസ്ഥരുടെ ധൂർത്തിന്റെ കണക്കുകൾ പുറത്തു വരുന്നത്. 

ADVERTISEMENT

ടി.സിദ്ദിഖ് എംഎൽഎ ഉൾപ്പെടെ ഇതിനെതിരെ രംഗത്തെത്തി. ദുരന്തബാധിതർക്ക് 6000 രൂപയാണ് വാടക നൽകുന്നത്. പലരും താമസിക്കുന്ന വീട് വാസയോഗ്യമല്ലാത്തതാണ്. അപ്പോഴാണു ദിവസം 4000 രൂപ വിലയുള്ള ഹോട്ടലിൽ ഉദ്യോഗസ്ഥർ താമസിക്കുന്നത്. എന്നിട്ട് പാവങ്ങൾക്ക് നൽകുന്നത് പുഴുത്ത അരി. ദുരിതബാധിതരെ കുറിച്ച് ഒരു ചിന്തയുമില്ലാതെ സർക്കാർ പോകുന്ന സാഹചര്യമാണ് വയനാട്ടിൽ. എല്ലാം കണ്ടുനിൽക്കാനാവില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

English Summary:

Wayanad Landslide: Official's Luxurious Hotel Stay Ignites Controversy Over Relief Spending

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT