റെയിൽവേ പാളത്തിൽ വെൽഡിങ് തകരാർ; ഒരു മണിക്കൂറിനു ശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
റയിൽവേ പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന്, തിരുവനന്തപുരത്തു നിന്നു സെക്കന്തരാബാദിലേക്കു പോകുന്ന ശബരി എക്സ്പ്രസ് കോട്ടയം കുമാരനല്ലൂരിന് സമീപം നിർത്തിയിട്ടു. പാളം നന്നാക്കുന്ന ജോലി പുരോഗമിക്കുകയാണ്. 11.15ന് എറണാകുളത്ത് എത്തേണ്ടിയിരുന്ന ട്രെയിൻ പുറപ്പെടാത്തത് യാത്രക്കാരെ വലച്ചിട്ടുണ്ട്.

കോട്ടയം∙ എറണാകുളം ലൈനിൽ അടിച്ചിറക്കും അതിരമ്പുഴയ്ക്കും ഇടയിൽ റെയിൽവേ ട്രാക്കിൽ വെൽഡിങ് തകരാർ കണ്ടെത്തി. ഇന്ന് രാവിലെ 9:30 ഓടെയാണ് സംഭവം. ട്രാക്ക്മാന്റെ രാവിലത്തെ പരിശോധനയിലാണ് തകരാർ കണ്ടെത്തിയത്. തുടർന്ന് പാളങ്ങൾ ക്ലാമ്പിട്ട് മുറുക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
കോട്ടയം-എറണാകുളം ലൈനിൽ ഒരുമണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. കന്യാകുമാരി-മംഗളൂരു പരശുറാം, തിരുവനന്തപുരം ഹൈദരാബാദ് ശബരി, കൊല്ലം-എറണാകുളം മെമു എന്നിവ അരമണിക്കൂറോളം വൈകി. ഗതാഗതം പുനഃസ്ഥാപിച്ചു.