കഴിഞ്ഞ നാലു വർഷത്തിനിടെ ബൈഡൻ ഭരണകൂടം ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം വിപുലപ്പെടുത്തിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. ‘‘ഞങ്ങൾ നാറ്റോയെ ശക്തിപ്പെടുത്തി. ഞങ്ങൾ നാറ്റോയെ ഒന്നിച്ചു നിർത്തി. യുക്രെയിനിന് സുരക്ഷാ സഹായം നൽകുന്നതിൽ ഞങ്ങൾ 50 രാജ്യങ്ങളെ ഒരുമിപ്പിച്ചു. ഇൻഡോ-പസഫിക്കിൽ ഞങ്ങൾ ചെയ്ത കാര്യങ്ങൾ വളരെ അത്ഭുതകരമാണ്’’ – ഓസ്റ്റിൻ ഫ്ലോറിഡയിൽ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ കഴിഞ്ഞ നാലു വർഷത്തിനിടെ ബൈഡൻ ഭരണകൂടം ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം വിപുലപ്പെടുത്തിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. ‘‘ഞങ്ങൾ നാറ്റോയെ ശക്തിപ്പെടുത്തി. ഞങ്ങൾ നാറ്റോയെ ഒന്നിച്ചു നിർത്തി. യുക്രെയിനിന് സുരക്ഷാ സഹായം നൽകുന്നതിൽ ഞങ്ങൾ 50 രാജ്യങ്ങളെ ഒരുമിപ്പിച്ചു. ഇൻഡോ-പസഫിക്കിൽ ഞങ്ങൾ ചെയ്ത കാര്യങ്ങൾ വളരെ അത്ഭുതകരമാണ്’’ – ഓസ്റ്റിൻ ഫ്ലോറിഡയിൽ പറഞ്ഞു.

‘‘ഞങ്ങൾക്ക് ഫിലിപ്പീൻസുമായി മികച്ച ബന്ധമുണ്ട്. ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കേണ്ട വഴികളിൽ ഒരുമിച്ചു പ്രവർത്തിക്കുന്നത് തുടരുന്നു. യുക്രെയിനുള്ള സുരക്ഷാ സഹായത്തെ പിന്തുണച്ചിട്ടും പരമാധികാര പ്രദേശം സംരക്ഷിക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളെ പിന്തുണച്ചിട്ടും ഇന്തോ-പസഫിക്കിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. പേസിങ് ചലഞ്ച് എന്ന് ഞങ്ങൾ അതിനെ വിശേഷിപ്പിച്ചു. ഞങ്ങൾക്ക് വെല്ലുവിളികളും വിഭവങ്ങളും കൈകാര്യം ചെയ്യാൻ കഴിഞ്ഞു. അത് ഞങ്ങളെ ഒരു നല്ല സ്ഥലത്ത് എത്തിച്ചുവെന്ന് ഞാൻ കരുതുന്നു. മുന്നോട്ടുള്ള വിജയത്തിനായി ഇത് രാജ്യത്തെ സജ്ജമാക്കുന്നു’’ – ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

ADVERTISEMENT

യൂറോപ്പിലേയും പശ്ചിമേഷ്യയിലേയും കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഒരു സമ്പൂർണ പ്രാദേശിക യുദ്ധത്തിലേക്ക് കാര്യങ്ങൾ വളരാൻ അനുവദിക്കാതെയും ഞങ്ങൾ അവിടെ ഗംഭീരമായ ഒരു ജോലി ചെയ്തുവെന്ന് കരുതുന്നതായും ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

English Summary:

Joe Biden administration expanded Americas relationship with India

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT