തിരുവനന്തപുരം∙ വഖഫ് ബോർഡിനെതിരെയുള്ള പരാമർശത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നൽകി കോൺഗ്രസ്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടി കെപിസിസി മീ‍ഡിയ പാനലിസ്റ്റ് വി.ആർ.അനൂപാണ് വയനാട് കമ്പളക്കാട് പൊലീസിൽ പരാതി നൽകിയത്. വഖഫ് ബോർഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കെട്ടുമെന്നുമാണ് വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുരേഷ് ഗോപിയുടെ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതും രണ്ട് മതവിഭാഗങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കുന്നതുമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിലെ ഐക്യം തകർക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമാണ് പരാമർശമെന്നും പരാതിയിലുണ്ട്. 

ADVERTISEMENT

നാലക്ഷര ബോർഡ് ഭീകരനെ പാർലമെന്റിൽ തളയ്ക്കുമെന്നാണ് വഖഫ് ബോർഡിനെ മുൻനിർത്തി സുരേഷ് ഗോപി പറഞ്ഞത്. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർക്ക് അങ്കലാപ്പാണ്. അവരുടെയൊക്കെ രാഷ്ട്രീയ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. അവർക്ക് എതിർനീക്കം നടത്താൻ സാധിക്കാത്ത ഗതികെട്ട അവസ്ഥയാണ്.

കോടതിക്ക് പുറത്തുവച്ച് തീർക്കാമെന്നാണ് അവർ മുനമ്പത്ത് ചെന്ന് പറഞ്ഞത്. വലിയ തട്ടിപ്പാണത്. ഏതു കോടതി എന്നാണ് അവർ ഉദ്ദേശിച്ചത്. ആ ബോർഡിന്റെ കോടതിയോ ? അതിന് പുല്ലുവില നൽകില്ല. ഒരു കോടതിക്ക് പുറത്തുവച്ചും തീർക്കേണ്ട. ഞങ്ങൾ അത് ഇന്ത്യൻ പാർലമെന്റിൽ വച്ച് തീർത്തോളാം. ബിൽ പുല്ലുപോലെ പാസാക്കാമായിരുന്നു. എന്നാൽ രാഷ്ട്രീയ മര്യാദയുടെ പേരിലാണ് ജോയിന്റ് പാർലമെന്റ് കൗൺസിലിന് വിട്ടത്. അടുത്ത സമ്മേളനത്തിൽ ഇതിന് തീർപ്പ് വരും. കിരാത വാഴ്ച മുളച്ചുവരാൻ പോലും അനുവദിക്കില്ല.–സുരേഷ് ഗോപി പറഞ്ഞു.

English Summary:

Congress Files Complaint Against Suresh Gopi Over "Inflammatory" Waqf Board Remarks

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT