ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് എങ്ങനെയാണ്? ഇതു സംബന്ധിച്ച് വിവിധ പഠനങ്ങളുണ്ടെങ്കിലും വായു മലിനീകരണത്തെ തുടർന്നുണ്ടാകുന്ന ശ്വാസകോശ രോഗങ്ങൾ കാരണമാണ് ലോകത്ത് കൂടുതൽ മനുഷ്യരും മരിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. വായു മലിനീകരണത്തിന്റെ കാര്യത്തിൽ ഇന്ത്യയും ഒട്ടു പിന്നിലല്ല. രാജ്യതലസ്ഥാനമായ ഡൽഹി, ലോകത്തിലെ തന്നെ ഏറ്റവും വായു മലിനീകരണമുള്ള സ്ഥലങ്ങളിലൊന്നാണ്. ദീപാവലി സീസൺ കഴിഞ്ഞാൽ, ഡൽഹി ഒരു ഗ്യാസ് ചേംബറായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള സ്ഥലം ഏതാണ്? മെട്രോ നഗരമായ കൊച്ചിയും തലസ്ഥാനമായ തിരുവനന്തപുരവുമൊക്കെ തന്നെയാണ് മുന്നിൽ. കുറച്ചുനാൾ കൂടി കഴിഞ്ഞാൽ കൊച്ചി മറ്റൊരു ‍ഡൽഹിയായി മാറാൻ സാധ്യതയുണ്ടോ? ഇതിനെക്കുറിച്ച് എം.ജി.സർവകലാശാല വൈസ് ചാൻസലറും പരിസ്ഥിതി വിദഗ്ധനുമായ പ്രഫ. സി.ടി.അരവിന്ദകുമാർ സംസാരിക്കുന്നു.

ADVERTISEMENT

∙ കൊച്ചിയിലെ വായു എത്രത്തോളം മലിനമാണ്?

കേരളത്തിൽ ഏറ്റവും വായു മലിനീകരണമുള്ള സ്ഥലം തന്നെയാണ് കൊച്ചി. വ്യവസായ സ്ഥാപനങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിൽ വായു മലിനീകരണം സ്വാഭാവികമാണ്. 

∙ കൊച്ചിയുടെ വായുവിനെ മലിനമാക്കുന്ന പ്രധാനപ്പെട്ട സ്രോതസ്സുകളേതൊക്കെയാണ്?

വ്യവസായ സ്ഥാപനങ്ങളും വാഹനങ്ങളിൽനിന്നുള്ള പുകയും തന്നെയാണ് പ്രധാനം. എങ്കിലും കേരളത്തിൽ പൊതുവേ കരിയില ഉൾപ്പെടെയുള്ളവ കത്തിക്കുന്നതിലൂടെയാണ് ഏറ്റവുമധികം വായു മലിനീകരണമുണ്ടാകുന്നത്. കൊച്ചിയും ഇതിൽനിന്നു വ്യത്യസ്തമല്ല. കരിയിലയും പ്ലാസ്റ്റിക്കും കത്തിക്കുന്നത് വായു മലിനീകരണത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. കരിയില കുഴിയെടുത്ത് മൂടുന്നതു പോലെയുള്ള നടപടികൾ ശീലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ADVERTISEMENT

∙ ഈ രീതിയിൽ പോയാൽ കൊച്ചിയും ഡൽഹി പോലെയാകുമോ?

അതിനുള്ള സാധ്യത വിരളമാണ്. കൊച്ചിയുടെ ഭൂമിശാസ്ത്രമാണ് അതിനു കാരണം. നമ്മുടെ ഏറ്റവും വലിയ ഭാഗ്യം അറബിക്കടലാണ്. വായു മലിനീകരണം ഒരു പരിധി വരെ കുറയ്ക്കാൻ ഏറ്റവും സഹായിക്കുന്നത് കടൽക്കാറ്റാണ്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് മുംബൈ. ഏകദേശം ഡൽഹിയോളം തന്നെ വായുമലിനീകരണമുള്ള സ്ഥലമാണ് മുംബൈ. എന്നാൽ കടലിന്റെ സാന്നിധ്യമാണ് മുംബൈയുടെ പ്രത്യേകത. ഡൽഹിയിലെ വായു മലിനീകരണം ഇത്രയും രൂക്ഷമാകാനുള്ള പ്രധാനഘടകവും അതിന്റെ ഭൂമിശാസ്ത്രമാണ്. മറ്റു നഗരങ്ങളെ അപേക്ഷിച്ച് വൻകിട വ്യവസായ സ്ഥപനങ്ങൾ കുറവായതും ഇക്കാര്യത്തിൽ കൊച്ചിക്ക് ഗുണമാണ്.

പ്രഫ. സി.ടി.അരവിന്ദകുമാർ

∙ കൊച്ചിയിൽ ദിവസേന വായുഗുണനിലവാരം  അളക്കാൻ നിലവിൽ മാർഗമുണ്ടോ?

മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വായുവിന്റെ ഗുണനിലവാരം അളക്കുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ മാത്രമാണ് നിലവിൽ ഈ സംവിധാനമുള്ളത്. ഇതും വ്യാപിപ്പിക്കേണ്ടതുണ്ട്.

ADVERTISEMENT

∙ വായു ഗുണനിലവാരം കാലാവസ്ഥയെ എങ്ങനെയാണ്  ബാധിക്കുന്നത്?

വായു ഗുണനിലവാരം തീർച്ചയായും കാലാവസ്ഥ മാറ്റത്തിനൊരു പ്രധാന കാരണമാണ്. വായു ഗുണനിലവാര സൂചിക നൂറിനു താഴെ നിൽക്കുന്നതാണ് പരിസ്ഥിതിക്ക് എപ്പോഴും നല്ലത്. ഡൽഹിയിൽ സൂചിക 300നു മുകളിലാണ്. കൊച്ചിയിൽ പോലും ഗുണനിലവാര സൂചിക നൂറിനു മുകളിൽപോയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് വൈറ്റില ഭാഗങ്ങളിലൊക്കെ. മഴ സമയത്താണ് പൊതുവിൽ വായു മലിനീകരണം കുറവ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം പോലുള്ള കാര്യങ്ങൾ കാലാവസ്ഥയെ വലിയ രീതിയിൽ സ്വാധീനിക്കുന്നതാണ്.

∙ വായു ഗുണനിലവാരം വർധിപ്പിക്കുന്നതിന് എന്തൊക്കെ മാറ്റങ്ങൾ വേണ്ടിവരും?

കെട്ടിട നിർമാണം, വാഹന ഉപയോഗം, വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള മാർഗനിർദേശങ്ങൾ കർശനമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മാലിന്യം കത്തിക്കുന്നതിലുൾപ്പെടെ നിയന്ത്രണം കൊണ്ടുവരുന്നതും പ്രധാനമാണ്. വീടുകളിൽ ചെറിയ രീതിയിലുള്ള മാലിന്യങ്ങൾ കത്തിക്കുന്നതിനു പോലും നിയന്ത്രണം വേണം. ഇതിനു ക്യത്യമായ നിയമങ്ങളും വേണം.

∙ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വ്യാപകമാക്കുന്നത് വായു മലിനീകരണം കുറയ്ക്കുമോ?

തീർച്ചയായും. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വായു മലിനീകരണം കുറയ്ക്കാൻ വളരെ സഹായകമാണ്. പക്ഷേ ഇത്തരം വാഹനങ്ങളിലെ ബാറ്ററി ഇലക്ട്രോണിക് മാലിന്യം കൂടാൻ കാരണമായേക്കും. അതു കൂടൂതൽ ചർച്ച ആവശ്യമായ വിഷയമാണ്. ഇപ്പോഴുള്ള ലിഥിയം ബാറ്ററികൾ പൊതുവേ ദീർഘകാലം ഉപയോഗിക്കാവുന്നതാണ്. അത് ഇ–വേസ്റ്റ് കുറയ്ക്കാൻ സഹായകമാണ്.

∙ വായുമലിനീകരണം  എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും? 

പ്രധാനമായും ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് ഉണ്ടാകുന്നത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് വായു മലിനീകരണമുള്ള സ്ഥലങ്ങളിൽ ജീവിച്ച് ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ചാണ്. എങ്കിലും ചില രോഗങ്ങൾ വായു മലിനീകരണം മൂലം തന്നെയാണെന്ന് സ്ഥിരീകരിക്കാനാവില്ല. പുകയില ഉപയോഗം അർബുദത്തിനു കാരണമാകുമെന്ന് സ്ഥിരീകരിച്ചിട്ട് അധികകാലമായില്ല. എങ്കിലും പല ശ്വാസകോശ രോഗങ്ങളും വായു മലിനീകരണം മൂലം തന്നെയാണ്. സിഗരറ്റ് വലിക്കുന്നതിനു തുല്യമാണ് ഡൽഹി പോലുള്ള സ്ഥലങ്ങളിൽ ജീവിക്കുന്നതും. ന്യൂറോ സംബന്ധമായ അസുഖങ്ങളും വായു മലിനീകരണം മൂലം ഉണ്ടാകാറുണ്ട്.

English Summary:

Air pollution: If Kochi Become Next Delhi?